ദുബൈ ബര്‍ജീല്‍ ആശൂപത്രിക്ക് രാജ്യാന്തര ബഹുമതി

ദുബൈ: പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ വി.പി.എസിന് കീഴിലെ ദുബൈ ബര്‍ജീല്‍ സ്പെഷ്യാലിറ്റി ഫോര്‍ അഡ്വാന്‍സഡ് സര്‍ജറി ആശുപത്രിക്ക് രാജ്യാന്തര പുരസ്ക്കാരം ലഭിച്ചു. മെഡിക്കല്‍ ട്രാവല്‍, മെഡിക്കല്‍ ടൂറിസം, ഹെല്‍ത്ത് ടൂറിസം എന്നീ മേഖലകളിലെ മികച്ച പ്രകടനത്തിന് ലണ്ടന്‍ കേന്ദ്രമായ ദി ഇന്‍റര്‍നാഷണല്‍ മെഡിക്കല്‍ ട്രാവല്‍ ജേര്‍ണലാണ് (ഐ എം ടി ജെ )സ്പെഷ്യലിസ്റ്റ് ഇന്‍റര്‍നാഷനല്‍ പേഷ്യന്‍റ്് ഹോസ്പ്പിറ്റല്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നല്‍കിയതെന്ന് ബന്ധപ്പെട്ടവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സ്പെയിനിലെ മാഡ്രിഡില്‍ നടന്ന ഐ.എം.ടി.ജെയുടെ വാര്‍ഷിക അവാര്‍ഡ് ദാനചടങ്ങില്‍  വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ദുബൈ,വടക്കന്‍ മേഖലയുടെ സി.ഇ.ഒ ഡോ. ഷാജിര്‍ ഗഫാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ട്രാവല്‍ ജേര്‍ണല്‍ ചെയര്‍മാന്‍ കെയ്ത് പോള്‍റാഡ് അവാര്‍ഡും പ്രശംസാപത്രവും സമ്മാനിച്ചു. ആധുനിക രീതിയിലുള്ള മികച്ച ചികിത്സകള്‍ക്കുള്ള  രാജ്യാന്തര കേന്ദ്രമായി മുന്നേറാനുള്ള  ആത്മാര്‍ഥമായ പരിശ്രമത്തിനുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്ന് വി.പി.എസ് ഗ്രൂപ്പ് സ്ഥാപകനും എം.ഡിയുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. നേരത്തെ, വേള്‍ഡ് ഹെല്‍ത്ത് ടൂറിസം കോണ്‍ഗ്രസിന്‍േറത് ഉള്‍പ്പടെയുള്ള മറ്റു രാജ്യാന്തര ബഹുമതികളും ദുബൈ ബര്‍ജീല്‍ ആശൂപത്രിക്ക് ലഭിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.