മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്ക് ദുബൈ വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നു

ദുബൈ: മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചികിത്സായത്തെുന്ന ടൂറിസ്റ്റുകള്‍ക്ക് വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്ന് ദുബൈ മെഡിക്കല്‍ ടൂറിസം പദ്ധതി ഡയറക്ടര്‍ ഡോ. ലൈല അല്‍ മര്‍സൂഖി പറഞ്ഞു.
2021ഓടെ 13 ലക്ഷത്തോളം ടൂറിസ്റ്റുകള്‍ ചികിത്സക്കായി ദുബൈയിലത്തെുമെന്നാണ് ദുബൈ ഹെല്‍ത്ത് അതോറിറ്റി കണക്കുകൂട്ടുന്നത്.
കഴിഞ്ഞവര്‍ഷം 6.30 ലക്ഷം മെഡിക്കല്‍ ടൂറിസ്റ്റുകളാണ് ദുബൈയിലെ 26 ആശുപത്രികളില്‍ ചികിത്സക്കത്തെിയത്. ഇതില്‍ 3.32 ലക്ഷം പേര്‍ യു.എ.ഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്നായിരുന്നു. 2.98 ലക്ഷം പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും. 100 കോടിയോളമാണ് മെഡിക്കല്‍ ടൂറിസ്റ്റുകളില്‍ നിന്ന് കഴിഞ്ഞവര്‍ഷത്തെ വരുമാനം.
അഞ്ചുവര്‍ഷത്തിനകം മെഡിക്കല്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നു.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ദുബെയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സക്കത്തെിയത്- 43 ശതമാനം. ജി.സി.സി രാജ്യങ്ങളില്‍ നിന്ന് 29 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് 15 ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഏഴുശതമാനവും അമേരിക്കയില്‍ നിന്ന് അഞ്ച് ശതമാനവും പേരത്തെി.
ഓസ്റ്റിയോപോറോസിസ്, വന്ധ്യത, ചര്‍മരോഗം, പ്ളാസ്റ്റിക് സര്‍ജറി എന്നിവക്കായാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നത്.
എമിറേറ്റ്സ് എയര്‍ലൈന്‍സ്, ദുബൈ ഡിപാര്‍ട്മെന്‍റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിങ്, ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്‍റര്‍, താമസ- കുടിയേറ്റ വകുപ്പ് തുടങ്ങിയവയുടെ പിന്തുണ മെഡിക്കല്‍ ടൂറിസം പദ്ധതിക്കുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.