ഫുട്ബാള്‍ മത്സരം: അങ്ങാടി റോക്കേഴ്സ് ചാമ്പ്യന്‍

ദുബൈ: പടിഞ്ഞാറങ്ങാടി പ്രവാസി അസോസിയേഷനായ അങ്ങാടി പി.ഒയുടെ വാര്‍ഷിക പരിപാടികളുടെ ഭാഗമായി നടന്ന ഫുട്ബാള്‍ മേളയില്‍ കൂറ്റനാട് റോഡ് ടീം അങ്ങാടി റോക്കേഴ്സ് എഫ്.സി ചാമ്പ്യന്മാരായി. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പടിഞ്ഞാറങ്ങാടി സ്വദേശികളായ കളിക്കാരെ ഉള്‍പ്പെടുത്തി അങ്ങാടി റോക്കേഴ്സ് എഫ്.സി, അങ്ങാടി ബ്ളാസ്റ്റേഴ്സ് എഫ്.സി, അങ്ങാടി ടെര്‍മിനേറ്റേഴ്സ് എഫ്.സി, അങ്ങാടി തണ്ടേഴ്സ് എഫ്.സി എന്നീ ടീമുകള്‍ പങ്കെടുത്തു. വി.വി. സാലിഹ്, കെ. ഇസ്സത്തുല്ല എന്നിവര്‍ ട്രോഫി സമ്മാനിച്ചു. സി. ജസീം, അഹമ്മദ് ബഷീര്‍, ഒ. മുസ്തഫ, കെ. ഫിറോസ്, കെ.അമാനുല്ല, വി.വി.രഘു, ആരിഫ് ഒറവില്‍, പി.കെ.നജാത്തുല്ല, വി.കെ.ശബീബ്, ഒ.ഫസല്‍, റഷീദ് പള്ളിയാലില്‍, ഷെബി ഫസലുല്ല, പി.കെ. മുത്തു, ശിഹാബ്  സാബു, ഒ.ഷാജി, രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.