അബൂദബി: അമേരിക്കന്‍ ഡോളറിന്‍െറ മുല്യം ഇടിഞ്ഞത് അടക്കം കാരണങ്ങള്‍ മൂലം അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വിലയില്‍ ഉണര്‍വ്. അന്താരാഷ്ട്ര എണ്ണ വിപണികളിലെല്ലാം വില വര്‍ധിച്ചിട്ടുണ്ട്. ബ്രെന്‍റ്, യു.എസ്. ക്രൂഡ് വിലകള്‍ 45 ഡോളറിന് മുകളിലത്തെി.
ബ്രെന്‍റ് ക്രൂഡില്‍ ഒരു വീപ്പ അസംസ്കൃത എണ്ണ 46.29 ഡോളറിന് വില്‍പന നടത്തിയപ്പോള്‍ അമേരിക്കന്‍ ക്രൂഡ് വിപണിയില്‍ ഒരു ശതമാനം വില വര്‍ധിച്ച് 45.25 ഡോളറിന് മുകളിലത്തെി. ദുബൈ മര്‍ക്കന്‍ൈറല്‍ എക്സ്ചേഞ്ചിലും എണ്ണ വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അഞ്ച് മാസത്തിനിടെ ഏറ്റവും കൂടിയ വിലയായ 39.028 ഡോളറിനാണ് ചൊവ്വാഴ്ച വില്‍പന നടത്തിയത്. ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതലായി എണ്ണ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തുന്ന സാഹചര്യത്തിലും വില വര്‍ധിച്ചത് ഉല്‍പാദക രാഷ്ട്രങ്ങളില്‍ പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്. എണ്ണ ആവശ്യകതയില്‍ കാര്യമായ വ്യത്യാസം ഉണ്ടാകാത്ത സാഹചര്യത്തിലും വില വര്‍ധിച്ചത് ഡോളറിന്‍െറ മൂല്യത്തിലെ ഇടിവ് മൂലമാണെന്നാണ് വിലയിരുത്തല്‍. ഏഷ്യന്‍ വിപണികളിലാണ് എണ്ണ വില കൂടുതല്‍ ശക്തമായിട്ടുള്ളത്്. ജപ്പാനീസ് കറന്‍സിയായ യെന്നിനോട് 18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ചൊവ്വാഴ്ച ഡോളര്‍ വ്യാപാരം നടന്നത്. ചൈനയില്‍ സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കാര്‍ വിപണിയില്‍ ഉണര്‍വ് പ്രകടമാണെന്നാണ് സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2016ന്‍െറ ആദ്യ പാദത്തില്‍ ചൈനയില്‍ പ്രതിദിനം 1.80 വീപ്പ അസംസ്കൃത എണ്ണയാണ് ഉപയോഗിച്ചത്.
അതേസമയം, എണ്ണ ഉല്‍പാദനത്തിലും കയറ്റുമതിയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഇറാഖിന്‍െറ തെക്കുഭാഗത്തെ എണ്ണപ്പാടങ്ങളില്‍ നിന്ന് പ്രതിദിനം 3.364 ദശലക്ഷം വീപ്പ അസംസ്കൃത എണ്ണയാണ് ഏപ്രില്‍ മാസത്തില്‍ കയറ്റിയയച്ചത്.
മാര്‍ച്ചില്‍ ഇത് 3.286 ദശലക്ഷം വീപ്പയായിരുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ 10.15 ദശലക്ഷം വീപ്പ എണ്ണയാണ് ഏപ്രിലില്‍ കയറ്റുമതി ചെയ്തത്. അധികം വൈകാതെ ഇത് സാധാരണ കയറ്റുമതിയായ 10.5 ദശലക്ഷം വീപ്പയായി മാറുമെന്നാണ് കണക്കുകൂട്ടുന്നത്. ഉപരോധം അവസാനിച്ചതിനെ തുടര്‍ന്ന് ജനുവരിയില്‍ വില്‍പന തുടങ്ങിയ ഇറാന്‍ വൈകാതെ പ്രതിദിനം 20 ലക്ഷം വീപ്പയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ജനുവരിയില്‍ പ്രതിദിനം പത്ത് ലക്ഷം വീപ്പ അസംസ്കൃത എണ്ണയാണ് ഇറാന്‍ കയറ്റുമതി ചെയ്തത്. അമേരിക്കയില്‍ ഉല്‍പാദനം കുറഞ്ഞതും അന്താരാഷ്ട്ര എണ്ണ വിപണിയില്‍ വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. 2015 ജൂണില്‍ 96 ലക്ഷം വീപ്പ എണ്ണയാണ് അമേരിക്ക പ്രതിദിനം ഉല്‍പാദിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 90 ലക്ഷം ബാരല്‍ ആയി കുറഞ്ഞു. ഇതോടൊപ്പം എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം നിയന്ത്രിക്കുന്നത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളും സൗദി അറേബ്യയിലെ പരിഷ്കരണ നടപടികളും വില ഉയരാന്‍ കാരണമായിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.