അബൂദബി: യമനിലെ അല്‍ ഖാഇദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 23 പേരുടെ വിചാരണ ഫെഡറല്‍ സുപ്രീം കോടതിയില്‍ തുടരുന്നു.
21 യമനികളുടെയും രണ്ട് ഇമാറാത്തികളുടെയും വിചാരണയാണ് നടക്കുന്നത്. അല്‍ഖാഇദയില്‍ ചേര്‍ന്നുവെന്ന കുറ്റത്തിനൊപ്പം ഇവരില്‍ ചിലര്‍ക്കെതിരെ ഇമിഗ്രേഷന്‍ രേഖകളില്‍ കൃത്രിമം നടത്തിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. താമസ കുടിയേറ്റ വകുപ്പിന്‍െറ അധീനതയിലുള്ള ഒൗദ്യോഗിക ഇമിഗ്രേഷന്‍ രേഖകള്‍ വ്യാജമായി ഉണ്ടാക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കുറ്റമാണ്് അഞ്ച് യമനികള്‍ക്ക് എതിരെയുള്ളത്. ഗൂഡാലോചനയില്‍ സഹ പങ്കാളികളായി എന്ന കുറ്റം മറ്റ് രണ്ട് യമനികള്‍ക്ക് എതിരെയും ഉണ്ട്.
രാജ്യത്തേക്ക് പ്രവേശിക്കുന്നതും വിട്ടുപോകുന്നതുമായ നിയമങ്ങള്‍ക്ക് പകരം കുറുക്കുവഴികള്‍ സ്വീകരിക്കാന്‍ ഇവര്‍ ശ്രമിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
പ്രതിഭാഗം അഭിഭാഷകര്‍ക്ക് തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതിനായി കേസ് മാര്‍ച്ച് 28ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.