അബൂദബി: തലസ്ഥാന നഗരിയിലെ വില്ലയിലുണ്ടായ തീപിടിത്തത്തില്‍ താമസക്കാര്‍ക്ക് രക്ഷയായത് ചാവക്കാട് സ്വദേശിയുടെ ധൈര്യം. എടക്കഴിയൂര്‍ സ്വദേശിയും അബൂദബി ഇന്ത്യന്‍ സ്കൂള്‍ അല്‍ വത്ബയിലെ ബസ് ഡ്രൈവറുമായ ഡാനിഫിന്‍െറ മനസ്ഥൈര്യവും സമയോചിത പ്രവര്‍ത്തനവുമാണ് തീ കൂടുതല്‍ പടരാതിരിക്കാന്‍ സഹായമായത്. ഇതോടൊപ്പം വില്ലക്കുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തത്തെിക്കാനും ഡാനിഫിനും സുഹൃത്തുക്കള്‍ക്കും സാധിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ മുറൂറിലെ ഇന്ത്യന്‍ സ്കൂളിന് പിറകിലെ വില്ലയിലായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് കുട്ടികളെ തിരിച്ചത്തെിയ ശേഷം വിശ്രമിക്കുന്നതിനിടെയാണ് വില്ലക്ക് മുന്നില്‍ നിന്ന് സ്ത്രീകളുടെ കരച്ചില്‍ കേട്ടതെന്ന് ഡാനിഫ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മലയാളികളും ഫിലിപ്പൈന്‍സ് സ്വദേശികളും താമസിക്കുന്ന വില്ലയില്‍ നിന്നാണ് കരച്ചില്‍ കേട്ടത്. അന്വേഷിച്ച് ചെന്നപ്പോഴാണ് വില്ലക്കുള്ളില്‍ തീപിടിച്ചതായി അറിയുന്നത്. രണ്ട് നിലയുള്ള വില്ലയുടെ ഉള്ളില്‍ പുക നിറഞ്ഞിരുന്നു. അടുക്കളയില്‍ ചെന്നപ്പോള്‍ സ്റ്റൗവും മുകളിലെ അലമാരികളും കത്തുന്നത് കണ്ടത്. ഗ്യാസ് കുറ്റിയില്‍ നിന്ന് പാചക വാതകം ചോരുന്നുമുണ്ടായിരുന്നു. ഈ സമയം രണ്ടും കല്‍പിച്ച് പാചക വാതക സിലിണ്ടര്‍ പുറത്തേക്ക് എടുത്ത് കൊണ്ടുവരുകയും റെഗുലേറ്റര്‍ അടക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഡാനിഫ് പറഞ്ഞു. തുടര്‍ന്ന് വില്ലയില്‍ കുടുങ്ങിക്കിടന്നവരെ പുറത്തത്തെിച്ചു. അധികം വൈകാതെ അടുക്കളയിലെ തീ അണക്കാനും സാധിച്ചു. ചാവക്കാട് സ്വദേശി ഷാഫി അടക്കം തന്‍െറ സുഹൃത്തുക്കളും തീയണക്കാന്‍ സഹായിച്ചതായും ഡാനിഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.