Posted On
date_range Updated On
date_range ഉന്നതവിജയം നേടിയവരെ ശൈഖ് മുഹമ്മദ് ഫോണില്‍ അഭിനന്ദിച്ചു
ദുബൈ: സെക്കന്‍ഡറി സ്കൂള്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ അഭിനന്ദനം. ഫലം ഒൗദ്യോഗികമായി പുറത്തുവിടുന്നതിന് മുമ്പാണ് വിജയികളെ ശൈഖ് മുഹമ്മദ് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചത്.
അല്‍ഐന്‍ ആന്ദലൂസ് പ്രൈവറ്റ് അക്കാദമിയിലെ ഹജര്‍ അഹ്മദ് അല്‍ ഖുതൈഫാനാണ് സയന്‍സില്‍ 99.9 ശതമാനം മാര്‍ക്ക് നേടി ഒന്നാം സ്ഥാനത്തത്തെിയത്. അല്‍ഐന്‍ അല്‍ റഫ സ്കൂളിലെ ഇസ്റ അഹ്മദ് അബു അല്‍ ഹുസൈന്‍ ഇബ്രാഹിം സാഹിത്യത്തില്‍ 99.3 ശതമാനം മാര്‍ക്കോടെ ഒന്നാമതത്തെി. സ്വദേശികളില്‍ റസാന്‍ സുലൈമാന്‍ മുഹമ്മദ് അല്‍ കഅബി സയന്‍സിലും (99.2 ശതമാനം) വഫ മുഹമ്മദ് അല്‍ യമാഹി സാഹിത്യത്തിലും (99 ശതമാനം) ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.