Posted On
date_range Updated On
date_range തിരുനാവായ സ്വദേശി അല്‍ഐനില്‍ നിര്യാതനായി
അല്‍ഐന്‍: തിരുനാവായ സൗത്ത് പല്ലാര്‍ സ്വദേശി പരത്തിക്കലായി അലി (54) അല്‍ ഐനില്‍ മരണപ്പെട്ടു. 25 വര്‍ഷമായി അബുദബി പൊലീസില്‍ ജോലി ചെയ്യുന്ന അലി അഞ്ച് വര്‍ഷം മുമ്പാണ് അല്‍ ഐന്‍ അല്‍ മഖാം പൊലീസ് സ്റ്റേഷനിലേക്ക് ജോലി മാറി വന്നത്. ഭാര്യ: ഉമ്മുസല്‍മ, അഞ്ച് മക്കളുണ്ട്.
അല്‍ ഐന്‍ ഹോസ്പിറ്റലിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.