Posted On
date_range Updated On
date_range ആപ്പിള്‍ കുരുവില്‍ വിഷാംശമുണ്ടെന്ന പ്രചാരണം വാസ്തവവിരുദ്ധം
ദുബൈ: രാജ്യത്ത് വിപണിയിലുള്ള ആപ്പിളിന്‍െറ കുരുവില്‍ വിഷാംശമുണ്ടെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ദുബൈ നഗരസഭ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ വിശദീകരണം. ആപ്പിളിന്‍െറ കുരു സാധാരണ ആരും കഴിക്കാറില്ല. എന്നാല്‍ അബദ്ധത്തില്‍ അകത്തുചെന്നാലും ആശങ്കപ്പെടേണ്ടതില്ല. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി അറിയാന്‍ നഗരസഭയുടെ ഭക്ഷ്യസുരക്ഷാ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.