അബൂദബി: യു.എ.ഇയിലെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്‍റ് മോസ്ക് റമദാന്‍ നിറവില്‍. അബൂദബിയില്‍ എത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രം കൂടിയായ ഇവിടം ഇപ്പോള്‍ പ്രാര്‍ഥനാ നിറവിലാണ്. റമദാനില്‍ വിവിധ നമസ്കാരങ്ങള്‍ക്കായി ആയിരങ്ങളാണ് ഗ്രാന്‍റ് മോസ്കിലേക്ക് എത്തുന്നത്. നോമ്പുതുറക്കും വന്‍ ജനക്കൂട്ടം പള്ളിയിലേക്ക് എത്തുന്നുണ്ട്.
2004 മുതല്‍ ഗ്രാന്‍റ് മോസ്കില്‍ ഇഫ്താര്‍ നടക്കുന്നുണ്ട്. സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ളവര്‍ക്ക് നോമ്പുതുറക്കാനായി 12 ശീതീകരിച്ച ടെന്‍റുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ടെന്‍റിലും 1500 പേര്‍ക്ക് വീതമാണ് ഇഫ്താര്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
മൊത്തം 30000 പേര്‍ക്ക് വീതമാണ് എല്ലാ ദിവസവും നോമ്പുതുറ സൗകര്യം ഒരുക്കിയിരിക്കുന്നത്. നോമ്പുതുറക്ക് എത്തുന്നവര്‍ക്ക് എല്ലാ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗതാഗതം, പാര്‍ക്കിങ് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ആംബുലന്‍സും മെഡിക്കല്‍ പരിശോധനാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യക്കാര്‍ ഒത്തൊരുമയോടെയാണ് ഇവിടെ ഇഫ്താറിനത്തെുന്നത്. പലരും ഇഫ്താര്‍ കഴിഞ്ഞ ശേഷവും ഗ്രാന്‍റ്മോസ്ക് വിട്ടുപോകാറില്ല. ഇശാ, തറാവീഹ് നമസ്കാരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മടങ്ങുന്നത്. ആദ്യ ദിവസങ്ങളില്‍ തറാവീഹിന് 5000ല്‍ അധികം പേരാണ് പങ്കെടുത്തത്.
വരും ദിവസങ്ങളില്‍ രാത്രി നമസ്കാരത്തിന് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പതിനായിരം പേര്‍ തറാവീഹ് നമസ്കാരങ്ങള്‍ക്ക് എത്തുമെന്ന് കണക്കുകൂട്ടുന്നു. ഇഫ്താര്‍, തറാവീഹ് എന്നിവക്ക് എത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.