?????? ????? ??????? ????????????????????? ????? ???????? ????????? ????????????

റോഡ് മുറിച്ചോടുമ്പോള്‍ ഓര്‍ക്കുക, പിഴ കാത്തിരിക്കുന്നു

ഷാര്‍ജ: ഷാര്‍ജയിലെ റോളക്കും ജുബൈലിനും ഇടക്കുള്ള മാരിജ ഭാഗത്ത് റോഡ് മുറിച്ച് കടന്ന നിരവധി പേര്‍ക്ക് അധികൃതര്‍ പിഴയിട്ടു. മുറിച്ച് കടക്കാന്‍ അനുവാദമില്ലാത്തതും അടയാളപ്പെടുത്തതുമായ ഭാഗത്ത് കൂടെ മുറിച്ച് കടന്നവര്‍ക്കാണ് 200 ദിര്‍ഹം വീതം പിഴയിട്ടത്. റോഡപകടങ്ങള്‍ ഈ ഭാഗത്ത് കൂടി വരുന്നത് കണക്കിലെടുത്താണ് അധികൃതര്‍ പിഴ നടപടികളുമായി രംഗത്തത്തെിയത്. അജ്മാനിലേക്ക് നീളുന്ന അല്‍ അറൂബ റോഡിന് താഴെയുള്ള മാരിജ റോഡിലൂടെ നടന്നവരെയാണ് അധികൃതര്‍ കൈയോടെ പിടികൂടിയത്. 
ഷാര്‍ജയിലെ പ്രധാന ചന്തകളും മാളുകളും പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇവിടെ വസിക്കുന്നത്. പുറത്ത് നിന്ന് ആയിരങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നു. ഷാര്‍ജയിലെ പ്രധാന ബസ് സ്റ്റേഷനുകളായ ജുബൈലും റോളയും മാരിജ പ്രദേശത്തിന് അപ്പുറവും ഇപ്പുറവുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. സെന്‍ട്രല്‍ സൂക്ക്, ജുബൈല്‍ ജനറല്‍ മാര്‍ക്കറ്റ്, പരമ്പരാഗത മ്യൂസിയങ്ങള്‍ എന്നിവയും ഇവിടെയുണ്ട്. ഒമാന്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ഈ ഭാഗത്ത് നിന്നാണ് യാത്രക്കാരെ എടുക്കുന്നത്. ഷാര്‍ജയിലെ ഏറ്റവും വലിയ ചത്വരമായ ഇത്തിഹാദും കിങ് ഫൈസല്‍ പള്ളിയും നില്‍ക്കുന്ന പ്രദേശമാണിത്. ഏത് സമയവും ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. എന്നാല്‍ റോഡ് മുറിച്ച് കടക്കാന്‍ അനുമതിയില്ലാത്ത ഭാഗങ്ങളിലൂടെയുള്ള നടത്തം നിരവധി അപകടങ്ങളാണ് വരുത്തിവെക്കുന്നത്. അപകടങ്ങളെ തുടര്‍ന്നുണ്ടാകുന്ന ഗതാഗതക്കുരുക്കും വന്‍ പ്രതിസന്ധിയാണ് തീര്‍ക്കാറുള്ളത്. ഇവിടുത്തെ റോഡുകളുടെ ഘടന തന്നെ വ്യത്യസ്തമാണ്. 
വൃത്താകൃതിയിലാണ് റോഡിന്‍െറ കിടപ്പ്. ഇതില്‍ നിന്നാണ് റോഡുകള്‍ പലഭാഗത്തേക്കായി ഇഴപിരിയുന്നത്. അതുകൊണ്ട് തന്നെ റോഡ് മുറിച്ചോടുന്നവരെ പെട്ടെന്ന് ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയില്ല. വലിയ അപകടങ്ങള്‍ക്ക് ഇത് വഴിവെക്കുന്നു. നിരവധി തവണ ബോധവത്കരണവുമായി അധികൃതര്‍ ഇവിടെ എത്താറുണ്ട്. 
എന്നാല്‍ റോഡ് മുറിച്ചോടുന്ന പ്രവണതയില്‍ കുറവ് വരാത്തത് കണക്കിലെടുത്താണ് പിഴ നടപടികളുമായി അധികൃതര്‍ എത്തിയത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.