?????? ??????? ?????????? ??????????? ????? ?????? ??????? ???????? ??????????

ഷാര്‍ജയിലെ കെട്ടിടത്തില്‍ ബോംബ് ഭീഷണി 

ഷാര്‍ജ: ഷാര്‍ജ ഖാസിമിയയിലെ കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി വ്യാഴാഴ്ച രാത്രി മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. 
കിങ് അബ്ദുല്‍ അസീസ് റോഡിലെ മശ്രിഖ് ബാങ്ക് കെട്ടിടത്തില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഫോണില്‍ ഭീഷണിയത്തെിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് കെട്ടിടത്തിലെ താമസക്കാര്‍ക്ക് ആശ്വാസമായത്.
രാത്രി 10 മണിയോടെയാണ് പൊലീസ് ഓപറേഷന്‍സ് റൂമില്‍ വിളിച്ച അജ്ഞാതന്‍ ഇംറാന്‍ ടവര്‍ കെട്ടിടത്തിലേക്കുള്ള കവാടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിച്ചത്. 
ഉടന്‍ സ്ഥലത്തത്തെിയ പൊലീസ് കെട്ടിടത്തില്‍ നിന്ന് താമസക്കാരെ മുഴുവന്‍ ഒഴിപ്പിച്ചു. 
ഈ ഭാഗത്തേക്കുള്ള റോഡും അടച്ചു. ബോംബ് സ്ക്വാഡ്, സി.ഐ.ഡി, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളും സ്ഥലത്തത്തെി. കെട്ടിടം മുഴുവന്‍ രണ്ടുമണിക്കൂറോളം അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ബോംബ് കണ്ടത്തൊനായില്ല. 
തുടര്‍ന്നാണ് ഭീഷണി വ്യാജമാണെന്ന് പൊലീസ് പ്രഖ്യാപിച്ചത്. പിന്നീട് താമസക്കാരെ തിരികെ പ്രവേശിക്കാന്‍ അനുവദിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.