അബൂദബി: ജൂണില്‍ നിര്‍മാണം പൂര്‍ത്തിയായ അല്‍ സദീം വാനനിരീക്ഷണ കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നു. 360 ഡിഗ്രി തിരിക്കാവുന്ന കുംഭഗോപുരത്തോടു കൂടി 5.5 മീറ്റര്‍ ഉയരത്തിലാണ് കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. ഇത്ര ഉയരമുള്ള വാനനിരീക്ഷണ കേന്ദ്രം യു.എ.ഇയില്‍ ആദ്യത്തേതാണ്. വൈകുന്നേരം ആറ് മുതലാണ് കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം.
യു.എ.ഇ ബിസിനസുകാരനായ താബിത് ആല്‍ ഖൈസി, അബൂദബി വാനനിരീക്ഷണ സംഘം രൂപവത്കരിച്ച ഫിലിപ്പീന്‍സുകാരന്‍ ആന്‍ഡി പലാഡോ എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രം നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയാവാന്‍ ഏകദേശം ആറ് മാസമെടുത്തു.
രണ്ട് നിലകളുള്ള ഗോപുരം ഫൈബര്‍ ഗ്ളാസ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. മറ്റു ഭാഗങ്ങള്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്തിരിക്കുന്നു.
വാനനിരീക്ഷണ കേന്ദ്രത്തിന് അകത്ത് നിരവധി ദൂരദര്‍ശിനികള്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ദൂരദര്‍ശിനികളും അത്യാധുനികമാണെന്നും വളരെ വ്യക്തതയോടെ ബഹിരാകാശ കാഴ്ച സാധ്യമാവുമെന്നും ആന്‍ഡി പലാഡോ പറഞ്ഞു. കേന്ദ്രം സന്ദര്‍ശിക്കാന്‍ നിരവധി പേര്‍ ബുക് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. abudhabiastronomy.com സന്ദര്‍ശിച്ചോ abudhabiastronomy@gmail.com വിലാസത്തില്‍ മെയില്‍ അയച്ചോ ബുക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.