അബൂദബി: സുഹൃത്തുക്കളോടൊപ്പം താജ്മഹല്‍ സന്ദര്‍ശിക്കാനത്തെിയ യു.എ.ഇ നയതന്ത്ര പ്രതിനിധിയെ ആര്‍കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ജീവനക്കാര്‍ മോശമായി പെരുമാറിയതായി പരാതി. ഞായറാഴ്ചയാണ് സംഭവം. ടിക്കറ്റ് കൗണ്ടറിലും താജ്മഹലിന് അകത്തും വെച്ച് അവഹേളിച്ചതായും വിവിധയിടങ്ങളില്‍ അനാവശ്യമായി നിര്‍ത്തിച്ചതായും മോശമായി സംസാരിച്ചതായും പേര് വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്ത നയതന്ത്ര പ്രതിനിധി പരാതിപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
‘മാന്യമായ രീതിയില്‍ എന്നോട് പെരുമാറിയില്ല. നിരവധി തവണ എന്‍െറ രാജ്യമേതാണെന്ന് ചോദിച്ചു. മൂന്ന് തവണ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരന്‍ എന്‍െറ പാസ്പോര്‍ട്ട് താഴേക്ക് വലിച്ചെറിയുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇയാള്‍ എന്‍െറ ടിക്കറ്റില്‍ വി.ഐ.പി എന്ന് കുറിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങളൊന്നുമുണ്ടാകുമായിരുന്നില്ല. നയതന്ത്ര പ്രതിനിധി എന്നിലയില്‍ എനിക്ക് ഇന്ത്യക്കാര്‍ക്കുള്ള നിരക്കില്‍ ടിക്കറ്റ് വാങ്ങാനും വിഐ.പി ഗേറ്റുകളിലൂടെ പ്രവേശിക്കാനും അവകാശമുണ്ട്’-യു.എ.ഇ നയതന്ത്ര പ്രതിനിധി പറഞ്ഞു.
നയതന്ത്ര പ്രതിനിധിയുടെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ തയാറായില്ളെന്നും ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികള്‍ക്കും നല്‍കുന്ന 40 രൂപയുടെ ടിക്കറ്റ് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്നും എ.എസ്.ഇ ജീവനക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.