Posted On
date_range Updated On
date_range ശൈഖ് മുഹമ്മദിന്‍െറ ലണ്ടന്‍ ട്രെയിന്‍ യാത്രാ ദൃശ്യം തരംഗമാകുന്നു
ദുബൈ: യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ലണ്ടനിലെ ഭൂഗര്‍ഭ ട്രെയിന്‍ യാത്രയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നു. മകനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനൊപ്പമാണ് ശൈഖ് മുഹമ്മദിന്‍െറ യാത്ര. മറ്റ് യാത്രക്കാരുടെ കൂടെ സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെയാണ് ഇരുവരും ഭൂഗര്‍ഭ ട്രെയിനില്‍ സഞ്ചരിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ ശൈഖ് ഹംദാന്‍ പുറത്തുവിട്ട വിഡിയോ ദൃശ്യത്തിന് മണിക്കൂറുകള്‍ക്കകം വലിയ പ്രചാരമാണ് ലഭിച്ചത്. പരമ്പരാഗത അറബ് വസ്ത്രം ഉപേക്ഷിച്ച് ടീഷര്‍ട്ടും പാന്‍റ്സുമിട്ടാണ് ഇരുവരും തിരക്കേറിയ ട്രെയിനില്‍ യാത്ര ചെയ്തത്. ലണ്ടന്‍ ഭൂഗര്‍ഭ ട്രെയിനിന്‍െറ സെന്‍ട്രല്‍ ലൈനിലൂടെയായിരുന്നു യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.