Posted On
date_range Updated On
date_range രാജസ്ഥാന്‍ മുഖ്യമന്ത്രി ദുബൈയില്‍
ദുബൈ: മൂന്നു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി രാജസ്ഥാന്‍ മുഖ്യമന്തി വസുന്ധര രാജെ യു.എ.ഇയില്‍. കഴിഞ്ഞ ദിവസം മോസ്കോ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിപ്പോകവെയാണ് അവര്‍ ദുബൈയില്‍ ഇറങ്ങിയത്. തുടര്‍ന്ന് ഇന്ത്യന്‍ ബിസിനസ് പ്രമോഷന്‍ കൗണ്‍സിലിന്‍െറ സ്വീകരണ ചടങ്ങിലും അവര്‍ പങ്കെടുത്തു. ദുബൈയിലെ ഇന്ത്യന്‍ ബിസിനസ് സമൂഹവുമായി അവര്‍ സംവദിച്ചു.
തിങ്കളാഴ്ച അല്‍ബര്‍ഷയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റ് വസുന്ധര രാജെ സന്ദര്‍ശിച്ചു. ലുലു റീജ്യണല്‍ ഡയറക്ടര്‍ ജെയിംസ് വര്‍ഗീസ്, ജനറല്‍ മാനേജര്‍ പ്രകാശ് തേരട്ട് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ലുലു ഗ്രൂപ്പിനെക്കുറിച്ചും ഹൈപര്‍മാര്‍ക്കറ്റിനെക്കുറിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു. ദുബൈയിലെ ഇന്ത്യന്‍ ഡപ്യൂട്ടി കോണ്‍സുല്‍ കെ. മുരളീധരന്‍ അവരോടൊപ്പമുണ്ടായിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച ജയ്പൂരിലേക്ക് തിരിച്ചുപോകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.