Posted On
date_range Updated On
date_range ഖിസൈസില്‍ കണ്ണൂര്‍ സ്വദേശിനി തൂങ്ങിമരിച്ച നിലയില്‍
ദുബൈ: ഖിസൈസിലെ അപാര്‍ട്മെന്‍റില്‍ കണ്ണൂര്‍ സ്വദേശിനിയായ 30കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയതായി ദുബൈ പൊലീസ് അറിയിച്ചു.
ഇവരുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഭര്‍ത്താവ് പുറത്തുപോയ സമയത്താണ് സംഭവമെന്ന് സി.ഐ.ഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
സംഭവം നടക്കുമ്പോള്‍ ദമ്പതികളുടെ രണ്ട് മക്കള്‍ മറ്റൊരു മുറിയിലുണ്ടായിരുന്നു.
ഭര്‍ത്താവ് പുറത്തുപോയി വന്നപ്പോള്‍ യുവതിയെ കണ്ടില്ല. അടുക്കള വാതില്‍ അടച്ച നിലയിലായിരുന്നു. തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. കുടുംബം വ്യാഴാഴ്ച നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. ഭാര്യക്ക് നാട്ടില്‍ പോകാന്‍ താല്‍പര്യമുണ്ടായിരുന്നില്ല.
കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.