Posted On
date_range Updated On
date_range സാങ്കേതിക തകരാര്‍: മെട്രോ സര്‍വീസ് തടസ്സപ്പെട്ടു
ദുബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ദുബൈ മെട്രോ സര്‍വീസ് തടസ്സപ്പെട്ടു. ചുവപ്പ് പാതയില്‍ ദേര സിറ്റി സെന്‍റര്‍ മുതല്‍ റാശിദിയ വരെയാണ് ഒരുമണിക്കൂറോളം മെട്രോ സര്‍വീസ് നിലച്ചത്. രാത്രി 10 മണിയോടെയായിരുന്നു സംഭവം. തകരാറിനെ തുടര്‍ന്ന് ദേര സിറ്റി സെന്‍റര്‍ സ്റ്റേഷനില്‍ യാത്രക്കാരെ ഇറക്കിവിട്ടു. എന്താണ് സംഭവിച്ചതെന്നറിയാതെ സാമൂഹിക മാധ്യമങ്ങളില്‍ യാത്രക്കാരുടെ സന്ദേശങ്ങള്‍ നിറഞ്ഞു. ഊഹാപോഹങ്ങള്‍ പ്രചരിച്ചു. ആര്‍.ടി.എ ഇതുസംബന്ധിച്ച ഒൗദ്യോഗിക വിശദീകരണ കുറിപ്പൊന്നും പുറത്തിറക്കിയതുമില്ല. ഒരുമണിക്കൂറിന് ശേഷം 11 മണിയോടെ മെട്രോ സര്‍വീസ് സാധാരണനിലയിലായി.
സര്‍വീസ് മുടങ്ങാനിടയാക്കിയ സാങ്കേതിക തകരാറിനെക്കുറിച്ച് ആര്‍.ടി.എ ഇതുവരെ വിശദീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.