?????????

കുടുംബം നാട്ടില്‍ നിന്നത്തെി ദിവസങ്ങള്‍ക്കകം  കോഴിക്കോട് സ്വദേശി മരിച്ചു

ദുബൈ: സന്ദര്‍ശക വിസയില്‍ ഭാര്യയും മക്കളും നാട്ടില്‍ നിന്നത്തെി ദിവസങ്ങള്‍ക്കകം പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഷാര്‍ജ ബുതീനയില്‍ ഗ്രോസറി നടത്തുന്ന കോഴിക്കോട് നല്ലളം സ്വദേശി നൗഷാദ് മന്‍സിലില്‍ അരയന്‍ തോപ്പ് അബുബക്കറിന്‍െറ മകന്‍ സുല്‍ഫിക്(43) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഭാര്യ ആഷിദയും മക്കളായ മുഹമ്മദ് അദ്നാനും (ഒമ്പത്), മുഹമ്മദ് ഇഹ്സാനും (അഞ്ച്) നാട്ടില്‍ നിന്നത്തെിയത്. വെള്ളിയാഴ്ച രാവിലെ താമസ സ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട സുല്‍ഫികിനെ ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. 
അന്‍സാര്‍ മാളിന് പുറകുവശത്ത് ഗ്രോസറി നടത്തുകയായിരുന്നു. 15 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന സുല്‍ഫിക് രണ്ട് വര്‍ഷം മുമ്പാണ് ഷാര്‍ജയിലത്തെിയത്. അതിന് മുമ്പ് സൗദിയിലായിരുന്നു.  
മാതാവ്: ബിച്ചാത്തു. മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യയും മക്കളും മൃതദേഹത്തെ അനുഗമിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.