ദുബൈ:ആസന്നമായ മാസ്റ്റേഴ്സ് ചാമ്പ്യന്‍സ് ലീഗില്‍ (എം.സി.എല്‍) പങ്കെടുക്കാനുള്ള യു.എ.ഇ ക്രിക്കറ്റ് ടീം ജെമിനി അറേബ്യന്‍സിന്‍െറ ഒൗദ്യോഗിക പ്രഖ്യാപനം ദുബൈയില്‍ നടന്നു. സ്കൈ ഡൈവില്‍ ശനിയാഴ്ച നടന്ന വര്‍ണശബളമായ ചടങ്ങിലാണ് ടീമിനെ അവതരിപ്പിച്ചത്. ടീമിന്‍െറ ക്യാപ്റ്റനും ഡയറക്ടറുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനെ ചടങ്ങില്‍ പ്രഖ്യാപിച്ചു.
അത്യന്തം ആവേശകരമായ രംഗങ്ങള്‍ കാണികള്‍ക്ക് മുന്നില്‍ കാഴ്ചവെച്ച് ടീമംഗങ്ങള്‍ ആകാശത്ത് നിന്ന് ടാന്‍ഡം ജംബിലൂടെ പാരച്യൂട്ടിലിറങ്ങിവരികയായിരുന്നു. ജെമിനി അറേബ്യന്‍സ് ലോഗോയും ടീം ജെഴ്സിയും അവതരിപ്പിച്ചതും ആകാശത്ത് തന്നെ.
വിരേന്ദര്‍ സെവാഗ്, സഖ്ലെയ്ന്‍ മുഷ്താഖ്, റിച്ചാര്‍ഡ് ലെവി, പോള്‍ ഹാരിസ്, ജാക്സ് റുഡോള്‍ഫ്, ഗ്രഹാം ഒണിയന്‍സ്, സാഖിബ് അലി എന്നീ പ്രമുഖര്‍ അടങ്ങുന്നതാണ് ടീം. ജനുവരി 28 മുതല്‍ ഫെബ്രുവരി 13 വരെ ദുബൈയിലും ഷാര്‍ജയിലുമായി നടക്കുന്ന എം.സി.എല്ലില്‍ ആറു ഫ്രാഞ്ചൈസി ടീമുകളാണ് മാറ്റുരക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പ്രമുഖരെ ലേലത്തിലൂടെയാണ് വിവിധ ടീമുകള്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്‍െറയും പിന്തുണയോടെ നടക്കുന്ന ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് ലീഗ് ഇത്തരത്തില്‍ ആദ്യമായാണെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഖൈത്താന്‍ ഹോള്‍ഡിങ്സാണ് ടീം ഉടമകള്‍. ഇതിന്‍െറ സാരഥികളായ ഐ.പി.ഖൈതാന്‍, നളിന്‍ ഖൈതാന്‍, ടീം രക്ഷാധികാരി മേധാ അലുവാലിയ, എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ അമിന്‍ ഫാറൂഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജെമിനി അറേബ്യന്‍സ് ടീമംഗങ്ങളെ അഭിവാദ്യം ചെയ്യാന്‍ വിവിധ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളും ചടങ്ങിനത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.