വെള്ളത്തില്‍ മുങ്ങിയ 'ഫ്ളോട്ടിങ്  റസ്റ്റോറന്‍റ്' പൊളിച്ച് നീക്കുന്നു  

റാസല്‍ഖൈമ: ഒരു വര്‍ഷത്തിലേറെയായി റാസല്‍ഖെമയുടെ ഉള്‍ക്കടല്‍ ഭാഗത്ത് സാംസ്ക്കാരിക കേന്ദ്രം കെട്ടിടത്തിനടുത്ത് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന 'ഫ്ളോട്ടിങ് റസ്റ്റോറന്‍റ്' പൊളിച്ച് നീക്കിതുടങ്ങി. കപ്പല്‍ പൊളിച്ചു നീക്കാന്‍ നഗരസഭ 30  ദിവസം സമയപരിധി നല്‍കിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞ ശേഷമാണ് പൊളിക്കാന്‍ നടപടി ആരംഭിച്ചിരിക്കുന്നത്.രണ്ടാഴ്ചക്കുള്ളില്‍ കപ്പല്‍ പൊളിക്കല്‍ തീരുമെന്ന് കമ്പനി അറിയിച്ചു. കപ്പലിലെ മരവും ചില്ലുകളും നീക്കിയ ശേഷം കപ്പല്‍ അവിടെ നിന്ന് നീക്കം ചെയ്യും.
 തങ്ങളുടെ നിരന്തരമായ ആവശ്യത്തിനോടുവില്‍ കപ്പല്‍ പൊളിച്ചു നീക്കിത്തുടങ്ങിയത് സന്തോഷകരമാണെന്ന് പരിസരവാസികളെ ഉദ്ധരിച്ചു അര്‍റുഇയ പത്രം റിപ്പോര്‍ട്ട് ചെയ്തു.
 പ്രദേശത്തിന്‍റെ മനോഹാരിത നശിപ്പിക്കുന്നതോടൊപ്പം പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകുന്ന വിധത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ തുരുമ്പ് പിടിച്ച് കിടന്ന കപ്പല്‍ നീക്കുന്നതോടെ ജലാശയ ജീവികളുടെ ജീവന്‍ സുരക്ഷിതമാകുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.