ദുബൈ: എയര്‍ ഇന്ത്യ ഈ മാസം 11 മുതല്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ദിവസേന നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. നിലവില്‍ ഷാര്‍ജയില്‍ നിന്നുള്ള കൊച്ചി സര്‍വീസ് നിര്‍ത്തിയിട്ടാണ് ദുബൈയില്‍ നിന്നാക്കുന്നത്.
യാത്രക്കാരുടെ വര്‍ധിച്ച ആവശ്യം പരിഗണിച്ചാണ് ദുബൈ- കൊച്ചി സര്‍വീസ് ആരംഭിക്കുന്നതെന്ന് എയര്‍ ഇന്ത്യ ഗള്‍ഫ്-മിഡിലീസ്റ്റ-ആഫ്രിക്ക റീജ്യണല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതുസരിച്ച് തിങ്കളാഴ്ച മുതല്‍ ദുബൈ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് ദിവസവും ഉച്ച 1.30 ന് പുറപ്പെടുന്ന വിമാനം, ഇന്ത്യന്‍ സമയം രാത്രി 7.10 ന് കൊച്ചിയില്‍ എത്തും. എ ഐ 934 ആണ് വിമാന നമ്പര്‍.
കൊച്ചിയില്‍ നിന്ന് രാവിലെ 9.35 ന് പുറപ്പെടുന്ന എ ഐ 933 വിമാനം, ഉച്ച 12.35 ന് ദുബൈയിലിറങ്ങും. എയര്‍ബസിന്‍െറ എ 320 മോഡല്‍ പുതിയ വിമാനമാണ് പുതിയ റൂട്ടില്‍ ഉപയോഗിക്കുക. ഇതില്‍ 180 പേര്‍ക്ക് യാത്ര ചെയ്യാനാകും. പുതിയ സര്‍വീസിന്‍െറ ഭാഗമായി നിരക്കിളവുണ്ടാകുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ഒരു ദിശയിലേക്ക് 330 ദിര്‍ഹവും മടക്കയാത്രയ്ക്ക് 785 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. 30 കിലോ സൗജന്യ ബാഗേജും അനുവദിക്കും. അതേസമയം, എയര്‍ഇന്ത്യയുടെ ഷാര്‍ജ-കൊച്ചി -ഷാര്‍ജ വിമാനം, ഈ മാസം 11 മുതല്‍ ഇനി സര്‍വീസ് നടത്തില്ല. നേരത്തെ, ഷാര്‍ജ വഴി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അധിക നിരക്ക് ഈടാക്കാതെ സൗജന്യമായി ടിക്കറ്റ് മാറ്റി നല്‍കുമെന്നും എയര്‍ഇന്ത്യ അറിയിച്ചു.
www.airindia.in വെബ്സൈറ്റ് വഴി യാത്രക്ക് 24 മണിക്കൂര്‍ മുമ്പ് ചെക് ഇന്‍ ചെയ്യാന്‍ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.