ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഭരണത്തിലേറി പത്ത് വര്‍ഷം പൂര്‍ത്തിയായത് പ്രമാണിച്ച് ദുബൈ വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ഉദ്യോഗസ്ഥര്‍ സ്വയം അണിനിരന്നു നന്ദി പ്രകടിപ്പിച്ചു.
"നന്ദി, മുഹമ്മദ് ബിന്‍ റാശിദ് 10" എന്ന വാചകം അറബിയില്‍ തീര്‍ക്കും വിധം പ്രത്യേക രൂപത്തില്‍ ഉദ്യോഗസ്ഥര്‍ അണിനിരക്കുകയായിരുന്നു.
വിമാനത്താവളത്തിലെ പൊലീസ്, ഇമിഗ്രേഷന്‍, കസ്റ്റംസ്, സിവില്‍ ഏവിയേഷന്‍, എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഫൈ്ള ദുബൈ തുടങ്ങിയ വകുപ്പുകളിലെ 170 ലധികം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന്നിന്നാണ് ദുബൈ ഭരണാധികാരിയോട് ആദരവ് പ്രകടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.