ദുബൈ: വലിയ വാഹനങ്ങളിലെ തകരാറുകള്‍ കണ്ടത്തൊനും അതുവഴി അപകടങ്ങള്‍ കുറക്കാനുമായി ആര്‍.ടി.എ പദ്ധതി തയാറാക്കി. വാഹനങ്ങളില്‍ പ്രത്യേക ഉപകരണങ്ങള്‍ സ്ഥാപിച്ച് നീക്കം നിരീക്ഷിക്കുകയാണ് ചെയ്യുക. ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനവും വിലയിരുത്തും. ഈ വര്‍ഷം ആദ്യം മുതല്‍ വാഹനങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചുതുടങ്ങിയതായി ആര്‍.ടി.എ ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ അഹ്മദ് ബഹ്റൂസിയാന്‍ പറഞ്ഞു.
വെഹിക്കിള്‍ ഡിഫക്റ്റ് ക്ളിയറിങ് സിസ്റ്റം എന്നാണ് പുതിയ സംവിധാനത്തിന്‍െറ പേര്. വാഹനത്തില്‍ സ്ഥാപിക്കുന്ന ഉപകരണത്തില്‍ നിന്ന് സന്ദേശങ്ങള്‍ ആര്‍.ടി.എയുടെ കണ്‍ട്രോള്‍ റൂമിലത്തെും.
വാഹനത്തിന് തകരാര്‍ സംഭവിച്ചാലും അതിവേഗത്തില്‍ ഡ്രൈവര്‍മാര്‍ വാഹനമോടിച്ചാലും ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ലഭിക്കും.
പട്രോളിങ് സംഘത്തിന് നിര്‍ദേശം നല്‍കി നിയമലംഘകരെ പിടികൂടാന്‍ ഇത് സഹായിക്കും. ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടുന്ന വാഹനാപകടങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് ആര്‍.ടി.എ തുടക്കം കുറിച്ചത്. നിയമം കര്‍ശനമാക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്താല്‍ അപകടങ്ങള്‍ക്ക് തടയിടാമെന്ന് ആര്‍.ടി.എ കരുതുന്നു. വാഹനത്തിന്‍െറ തകരാര്‍ കണ്ടത്തൊന്‍ കൃത്യമായ ഇടവേളകളില്‍ പരിശോധനകളും നടത്തും.
ഓരോ തകരാറിനും പോയന്‍റുകള്‍ നല്‍കുകയും അതിനനുസരിച്ച് വാഹനങ്ങളെ തരംതിരിക്കുകയും ചെയ്യും.
പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങള്‍ ഉപയോഗിച്ച് ഇത്തരം വാഹനങ്ങളെ അടയാളപ്പെടുത്തുകയും ചെയ്യുമെന്ന് അഹ്മദ് ബഹ്റൂസിയാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.