അബൂദബിയില്‍ പുലര്‍ച്ചെ കനത്ത  മൂടല്‍മഞ്ഞ്; രണ്ടുദിവസം കൂടി തുടരും

അബൂദബി: തലസ്ഥാന നഗരിയില്‍ ഞായറാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. രാവിലെ ഏഴ് വരെ മൂടല്‍മഞ്ഞ് നിലനിന്നതിനാല്‍ വാഹന ഗതാഗതത്തെ ബാധിച്ചു. 
ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് വാഹനങ്ങള്‍ സാവധാനമാണ് നീങ്ങിയത്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അബൂദബി പൊലീസ് പുലര്‍ച്ചെ തന്നെ ട്വിറ്റര്‍ അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 
അബൂദബിയുടെ വിവിധ ഭാഗങ്ങളിലും ഹൈവേകളിലും മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച കുറവായതിനാല്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു.  അബൂദബിക്കൊപ്പം ലിവ, അല്‍ ദഫ്റ, അല്‍ മിന്‍ഹാദ് എന്നിവിടങ്ങളിലും മൂടല്‍മഞ്ഞുണ്ടായി. രണ്ട് ദിവസം കൂടി മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാത്രിയും രാവിലെയും അന്തരീക്ഷ ഈര്‍പ്പം ഉള്‍ഭാഗങ്ങളില്‍ 95 ശതമാനവും തീരങ്ങളില്‍ 90 ശതമാനവും ആയിരിക്കും. രാത്രിയും പുലര്‍ച്ചെയും മൂടല്‍മഞ്ഞിന് സാധ്യതയുള്ള സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.