ദുബൈ: ദുബൈ ടൂര്‍- 2016 സൈക്കിളോട്ട മത്സരത്തില്‍ ജര്‍മനിയുടെ മാര്‍സല്‍ കിറ്റല്‍ ഓവറോള്‍ ചാമ്പ്യനായി. 137 കിലോമീറ്റര്‍ നീണ്ട നാലാംഘട്ട മത്സരത്തില്‍ കിറ്റല്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. ഇറ്റലിയുടെ എലിയ വിവൈനി രണ്ടാം സ്ഥാനത്തത്തെിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍ ബ്രിട്ടന്‍െറ മാര്‍ക് കാവന്‍ഡിഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൊത്തം 671 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മത്സരത്തില്‍ ഇറ്റാലിയന്‍ റൈഡര്‍ ജിയാകോമോ നിസോലോ വെള്ളിയും സ്പെയിനിന്‍െറ ഡെല്‍ വാലെ വെങ്കലവും നേടി.
നാലാംഘട്ടത്തില്‍ ദുബൈ മാരിടൈം ക്ളബില്‍ നിന്ന് ഫിനിഷിങ് പോയന്‍റായ ബുര്‍ജ് ഖലീഫ വരെ വാശിയേറിയ മത്സരമാണ് നടന്നത്. രണ്ട് മണിക്കൂര്‍ 50 മിനുട്ട് 47 സെക്കന്‍ഡില്‍ കിറ്റല്‍ നാലാംഘട്ടം ഫിനിഷ് ചെയ്തു. നാലുസെക്കന്‍ഡിന് നിസോലോയെ പിന്തള്ളി കിറ്റല്‍ ഓവറോള്‍ ചാമ്പ്യനായി. ഒന്നാംഘട്ടത്തിലും കിറ്റല്‍ തന്നെയായിരുന്നു ചാമ്പ്യന്‍. മൂന്ന് സ്പ്രിന്‍റ് ഘട്ടങ്ങളും മലമ്പ്രദേശത്തുകൂടിയുള്ള റൈഡുമാണ് ടൂര്‍ണമെന്‍റില്‍ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.