ഷാര്‍ജ: റോള മാര്‍ക്കറ്റില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.20നുണ്ടായ തീപിടിത്തത്തില്‍ മലയാളികളുടേതുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ കത്തിനശിച്ചു. വന്‍ നാശനഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടം വിതച്ചതെന്ന് കരുതുന്നു. ആര്‍ക്കും പരിക്കില്ല. ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി.
പുതപ്പ്, പര്‍ദ, മൊബൈല്‍, ഇലക്ട്രോണിക്സ്, തുണിത്തരങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളാണ് കത്തിയത്. തീ പെട്ടെന്ന് വ്യാപിക്കാന്‍ ഇത് കാരണമാക്കി. സംഭവ സമയത്ത് നല്ല കാറ്റുമുണ്ടായിരുന്നു. ഷാര്‍ജയിലെ സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളില്‍ നിന്ന് അഗ്നിശമന വിഭാഗമത്തെിയാണ് തീ അണച്ചത്. കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി മൊയ്തീന്‍െറ ഇലക്ട്രോണിക്സ് കട, കാസര്‍കോട് ചൂരി സ്വദേശി നൗഷാദിന്‍െറ പര്‍ദയും പുതപ്പുകളും വില്‍ക്കുന്ന കട, തളിപ്പറമ്പ് സ്വദേശി നൗഷാദിന്‍െറ ഇലക്ട്രോണിക്സ് കട, വടകര സ്വദേശി യൂസുഫിന്‍െറ റെഡിമെയ്ഡ് കട, മുംബൈ സ്വദേശി അനിലിന്‍െറ തുണിക്കട എന്നിവയാണ് കത്തിയത്. സ്ഥാപനങ്ങളിലെ സാധന-സാമഗ്രികളെല്ലാം കത്തി നാശമായിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന കച്ചവടത്തിന്‍െറ പണവും മറ്റ് വിലപ്പിടിപ്പുള്ള രേഖകളും കത്തിനശിച്ചതായി ഇവിടെ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. ഒരുകാറും നാല് അപാട്മെന്‍റുകളും കത്തിയിട്ടുണ്ട്.
കത്തിയ സ്ഥാപനങ്ങളില്‍ ചിലതിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ളെന്ന് കേള്‍ക്കുന്നു. സ്ഥാപനങ്ങളില്‍ പണം സൂക്ഷിച്ചതിനും ഇന്‍ഷുറന്‍സ് പോളിസി എടുക്കാത്തതിനും അധികൃതര്‍ കച്ചവടക്കാരോട് വിശദീകരണം തേടി.
സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരുന്ന ശീതീകരണ സംവിധാനങ്ങളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. ശീതീകരണികളിലെ വാതകത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് പൊട്ടിത്തെറിക്കുന്നതായി കണ്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടം നടന്ന മാര്‍ക്കറ്റില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെട്ടെന്ന് തീപിടിക്കുന്ന തുണിത്തരങ്ങളും ഇലക്ട്രോണിക്സ് സാമഗ്രികളുമാണ് ഇവിടെ പ്രധാനമായും വില്‍പന നടത്തുന്നത്. ഷാര്‍ജയിലെ പഴക്കം ചെന്ന മാര്‍ക്കറ്റാണിത്. വര്‍ഷങ്ങളായി ഇവിടെ കച്ചവടം ചെയ്യുന്നവരുടെ സ്ഥാപനങ്ങളാണ് കത്തിയമര്‍ന്നത്. ഇവയെല്ലാം പൂര്‍വസ്ഥിതിയിലാക്കാന്‍ ആഴ്ചകള്‍ തന്നെ വേണ്ടി വരും. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത സ്ഥാപനങ്ങളുടെ ഉടമകള്‍ക്കാണ് ഏറെ നഷ്ടം സഹിക്കേണ്ടി വരിക. ഇന്‍ഷുറന്‍സ് എടുക്കാത്തത് നിയമലംഘനമായി കണക്കാക്കിയുള്ള നിയമനടപടികളും നേരിടേണ്ടി വന്നേക്കാം.
മണിക്കൂറുകള്‍ പ്രയത്നിച്ചാണ് സിവില്‍ഡിഫന്‍സ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിച്ച സ്ഥാപനങ്ങള്‍ക്ക് തൊട്ട് നില്‍ക്കുന്ന കടകളിലേക്ക് തീപടരുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചതാണ് വന്‍ ദുരന്തം വഴിമാറാന്‍ കാരണം. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹം എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.