ദുബൈ: മന്ത്രിസഭയില്‍ യുവരക്തത്തെ തേടി യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ട്വീറ്റ്. 25 വയസ്സിന് താഴെയുള്ള ഒരാളെയാണ് തേടുന്നത്. മന്ത്രിസ്ഥാനത്തേക്ക് യോഗ്യരായ ആറുപേരെ നാമനിര്‍ദേശം ചെയ്യാന്‍ രാജ്യത്തെ സര്‍വകലാശാല വിദ്യാര്‍ഥികളോടാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ടുവര്‍ഷത്തിനിടെ ബിരുദപഠനം പൂര്‍ത്തിയാക്കിയവരോ ഉടന്‍ പൂര്‍ത്തിയാക്കാനിരിക്കുന്നവരോ ആയിരിക്കണം. മൂന്ന് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയുമാണ് നിര്‍ദേശിക്കേണ്ടത്. ഇവരിലൊരാളെ മന്ത്രിയായി തെരഞ്ഞെടുക്കും.
അറബ് സമൂഹത്തിന്‍െറ പകുതിയും 25 വയസ്സിന് താഴെയുള്ളവരായതിനാല്‍ അവരുടെ പ്രതിനിധിക്ക് അവസരം നല്‍കുകയെന്നതാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. യുവതലമുറക്ക് പ്രതീക്ഷകളും വെല്ലുവിളികള്‍ നേരിടാനുള്ള ചങ്കൂറ്റവുമുണ്ട്. അവരുടെ ഭാവനാപൂര്‍ണമായ നേതൃത്വത്തിന് കീഴില്‍ രാജ്യം പുരോഗതിയിലേക്ക് കുതിക്കും. നമ്മുടെ രാജ്യം വളരെ ചെറുപ്പമാണ്. യുവതയാല്‍ കെട്ടിപ്പടുക്കപ്പെട്ടതാണത്. ആഗോളതലത്തില്‍ നാം ഒന്നാമതത്തെിയതിന് യുവതയോട് നാം നന്ദി പറയണം. നമ്മുടെ കരുത്തിന്‍െറയും വേഗത്തിന്‍െറയും രഹസ്യം യുവാക്കളാണ്. നല്ല ഭാവിയിലേക്കുള്ള നിധിയും യുവാക്കളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.