?????????? ????????????? ???? ?????? ????????? ????? ???????? ?????? ??.?.? ???? ???????????? ???????????????? ???? ??????????????? ???? ???????? ????? ?????? ???? ???????? ?????????? ???? ?????? ??????????

സല്‍മാന്‍ രാജാവ് യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി 

ദുബൈ: യു.എ.ഇ സന്ദര്‍ശനത്തിനത്തെിയ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്  മൂന്നു ദിവസത്തെ യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഖത്തറിലേക്ക് പുറപ്പെട്ടു. ഇന്നലെ ദുബൈയിലത്തെിയ സൗദി ഭരണാധികാരിക്ക് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്.ആല്‍ മക്തൂം കുടുംബത്തിന്‍െറ തറവാട് വീടായ ചരിത്രമുറങ്ങുന്ന ശൈഖ് സഈദ് ആല്‍ മക്തൂം ഭവനത്തിലായിരുന്നു ഇരുവരുടെയൂം കൂടിക്കാഴ്ച. ഷിന്ദഗയിലാണ് 1896ല്‍ പണിത  ആല്‍ മക്തൂം ഭവനം. 1958 വരെ ദുബൈ ഭരണാധികാരികള്‍ ഇവിടെയാണ് താമസിച്ചിരുന്നത്. ഇപ്പോള്‍ മ്യൂസിയമായി മാറ്റിയ  ഇവിടെ വര്‍ഷം തോറും ലക്ഷകണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്.
സല്‍മാന്‍ രാജാവിന്‍െറ സന്ദര്‍ശനത്തിന്‍െറ ഭാഗമായി ദുബൈ നഗരത്തിന്‍െറ ചില ഭാഗങ്ങളില്‍ തിങ്കളാഴ്ച ഒരു മണിക്കൂറോളം ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. ശൈഖ് റാശിദ് റോഡില്‍ അല്‍ ഗര്‍ഹൂദ് പാലം വരെയൂം അല്‍ റബാത് റോഡ് മുതല്‍ നാദല്‍ ഹമാര്‍ ,വിമാനത്താവളം വരെയും ഷിന്ദഗ ടണല്‍ പരിസരത്തുമായിരുന്നു ഗതാഗത നിയന്ത്രണം  ശൈഖ് സായിദ് റോഡിലും കുറച്ചനേരം ഗതാഗതം നിയന്ത്രിച്ചു.
അതേസമയം രാഷ്ട്രത്തിന്‍െറ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഒഫ് സാഇദ്’ കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവിന് സമ്മാനിച്ചു. അറബ് മേഖലയുടെ ശാക്തീകരണത്തിനു നല്‍കുന്ന പിന്തുണയും ഇരു രാജ്യങ്ങളും തമ്മിലെ ശക്തമായ സൗഹൃദവും അടയാളപ്പെടുത്തിയാണ് പുരസ്കാരം നല്‍കിയത്.  
അബൂദബി മുശ്രിഫ് പാലസില്‍ നല്‍കിയ സ്വീകരണത്തിലാണ് ബഹുമതി സമ്മാനിച്ചത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എന്നിവര്‍ ബഹുമതി കൈമാറവെ സുപ്രിം കൗണ്‍സില്‍ അംഗങ്ങളും കിരീടാവകാശികളും സാക്ഷ്യം വഹിച്ചു. സൗദിയുമായി പുലര്‍ത്തുന്ന ദൃഢമായ ബന്ധം രാജ്യത്തിന് അഭിമാനകരമാണെന്ന് പറഞ്ഞ ഭരണാധികാരികള്‍ ജി.സി.സി ശാക്തീകരണത്തിന് കൂടുതല്‍ യോജിച്ച പ്രവര്‍ത്തനങ്ങളുണ്ടാകുമെന്നും വ്യക്തമാക്കി. 
  എമിറേറ്റുകളുടെ വൈവിധ്യവും ഐക്യവും എടുത്തുകാട്ടി അബൂദബിയില്‍ ശൈഖ് സാഈദ് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന യൂനിയന്‍ മാര്‍ച്ചിലും സല്‍മാന്‍ രാജാവ് സംബന്ധിച്ചു. സന്ദര്‍ശനം കഴിഞ്ഞ് തിങ്കളാഴ്ച ഖത്തറിലേക്ക് തിരിച്ച സല്‍മാന്‍ രാജാവിനെ ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരുടെ നേതൃത്വത്തില്‍ കിരീടാവകാശികളും മന്ത്രിമാരുമടങ്ങുന്ന സംഘം ദുബൈ വിമാനത്താവളത്തില്‍ യാത്രയാക്കി. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.