എംബസി പ്രവര്‍ത്തനം ജനകീയമാക്കി- ടി.പി.സീതാറാം

ദുബൈ: ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം ജനകീയമാക്കാന്‍ തന്‍റെ ഒൗദ്യോഗിക സേവന കാലത്ത് സാധിച്ചുവെന്നതില്‍ അതിയായ ചരിതാര്‍ഥ്യമുണ്ടെന്നു സ്ഥാനമൊഴിയുന്ന ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം പറഞ്ഞു. ദുബൈ കെ.എം.സി.സി. നല്‍കിയ  യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.സി.ഡബ്ള്യു.എഫ് ഫണ്ട് മെച്ചപ്പെടുത്തുന്നതിന് നിലനില്‍ക്കുന്ന തടസ്സങ്ങള്‍ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സീതാറാം സദസ്സിനെ അറിയിച്ചു.
സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളില്‍ ആത്മാര്‍ഥമായ ഇടപെടല്‍ നടത്തുകയും ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമായിത്തീരുകയും ചെയ്ത അംബാസഡര്‍ ഇന്ത്യ യു.എ.ഇ. നയതന്ത്ര ബന്ധം കൂടുതല്‍ സുദൃഡമാക്കുന്നതിന് പരിശ്രമിച്ചുവെന്നും പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനമുള്‍പ്പടെ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തുവെന്ന് യാത്രയയപ്പ് യോഗം അഭിപ്രായപ്പെട്ടു. ഗള്‍ഫില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലത്തെിക്കുന്നതിന് സേവന സന്നദ്ധനായി പ്രവര്‍ത്തിക്കുന്ന അഷ്റഫ് താമരശ്ശേരി എന്ന സാധാരണക്കാരനായ പ്രവാസി മലയാളിക്ക് പ്രവാസി ഭാരതീയ പുരസ്കാരം ലഭ്യമാക്കുന്നതിന് സഹായകരമായ സമീപനം സ്വീകരിച്ച ടി.പി. സീതാറാമിന്‍റെ സേവനം ഇന്ത്യന്‍ സമൂഹത്തിന്‍റെ മുഴുവന്‍ ആദരവും നേടിയെടുത്തിട്ടുണ്ട്. ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു.
ഡോ:പുത്തൂര്‍ റഹിമാന്‍,  ഇബ്രാഹിം എളേറ്റില്‍,  യു.അബ്ദുല്ല ഫാറൂഖി, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ എന്നിവര്‍ സംസാരിച്ചു. ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അഡ്വ: സാജിദ് അബൂബക്കര്‍ സ്വാഗതം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.