റാസല്‍ഖൈമ: റാക് ഇന്ത്യന്‍ കമ്യൂണിറ്റി ഫോറത്തിന്‍െറ (ഐ.സി.എഫ്) ആഭിമുഖ്യത്തില്‍ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് റാസല്‍ഖൈമയില്‍ നടന്ന സൂര്യാഘാത ബോധവത്കരണ പരിപാടി തൊഴിലാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റാക് ആരോഗ്യ മന്ത്രാലയം, റാക് പ്രോപ്പര്‍ട്ടീസ് എന്നിവയുടെ സഹകരണത്തോടെയാണ് റാക് ഐ.സി.എഫ് ചൊവ്വാഴ്ച ബോധവത്കരണവും പ്രതിരോധ കുത്തിവെപ്പും സംഘടിപ്പിച്ചത്. അല്‍ ജസീറ അല്‍ ഹംറ മീന അല്‍ അറബിലെ രണ്ട് ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നടന്ന ചടങ്ങില്‍ 1500ഓളം തൊഴിലാളികള്‍ക്ക് ആശ്വാസമത്തെിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. 18-35 വയസ്സിനിടയിലുള്ള തൊഴിലാളികള്‍ക്ക് ‘മീസില്‍സി’നെതിരെയുള്ള കുത്തിവെപ്പാണ് സൗജന്യമായി നല്‍കിയത്. പഴവര്‍ഗങ്ങളും ശീതള പാനീയവും ശുദ്ധ ജലവുമടങ്ങുന്ന കിറ്റുകളും വിതരണം ചെയ്തു. റാക് സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കാളികളായി. കടുത്ത ചൂടില്‍ പുറം പണിയിലേര്‍പ്പെടുന്ന തൊഴിലാളികള്‍ ഏറെ സ്നേഹവും ആദരവുമര്‍ഹിക്കുന്നവരാണെന്ന് ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു.
റാക് ആരോഗ്യ മന്ത്രാലയം ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മേധാവി മെഹ്റ അല്‍ സിറായ്, റാക് പ്രോപ്പര്‍ട്ടീസ് ചീ്ഫ് കോ-ഓര്‍ഡിനേറ്റര്‍ സോഫിയ സെയ്ദ്, റാക് ഐ.സി.എഫ് ഭാരവാഹികളായ ശ്രീധരന്‍ പ്രസാദ്, എ.എം.എം. നൂറുദ്ദീന്‍, നാസര്‍ പെരുമ്പിലാവ്, രാജന്‍ മൂണ്‍ ആര്‍ട്സ്, റാക് സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക സോഫി, വിദ്യാര്‍ഥികളായ സാന്ദ്രാ രാജന്‍, നൈനാന്‍, അജു ഫിലിപ്പ്, ഹന്ന ജോണ്‍, ആനറ്റ് ആന്‍റണി, വൈഷ്ണവി കെ. നായര്‍ തുടങ്ങിയവരും രക്ഷിതാക്കളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.