ഷാര്‍ജ: ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രോസറികളിലും കഫ്തീരിയകളിലും നഗരസഭ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി. ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെയിരിക്കാന്‍ ഉപയോഗിക്കുന്ന ശീതീകരണികളിലേക്കുള്ള വൈദ്യുതി രാത്രികാലങ്ങളില്‍ ചില സ്ഥാപനങ്ങള്‍ വിച്ഛേദിക്കുന്നതായി അധികൃതര്‍ കണ്ടത്തെി. ഇത് ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വീഴ്ചകള്‍ കണ്ടത്തെിയാല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടിവരുമെന്ന് താക്കീത് നല്‍കുകയും ചെയ്തു.
665 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൂന്നെണ്ണത്തിലാണ് കാര്യമായ ക്രമക്കേടുകള്‍ കണ്ടത്തെിയത്. മുമ്പ് നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങളും പരിശോധനകളുമാണ് നിയമലംഘനങ്ങള്‍ കുറയാന്‍ പ്രധാന കാരണം. പരിശോധനകള്‍ ഒരുദിവസം കൊണ്ട് അവസാനിക്കുന്നില്ളെന്നും ഏത് നിമിഷവും പ്രതീക്ഷിക്കാമെന്നും അധികൃതര്‍ അറിയിച്ചു. പരിസര, വ്യക്തി ശുചിത്വം കൃത്യമായി പാലിക്കാനും നിര്‍ദേശം നല്‍കി. നഖം, മുടി, വസ്ത്രം എന്നിവ വൃത്തിയായി സൂക്ഷിക്കണം. സ്ഥാപനത്തിന്‍െറ അകവും പുറവും വൃത്തിഹീനമാക്കുന്ന സ്ഥിതി വരരുത്. പ്രത്യേകിച്ച് ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്ത് വില്‍ക്കുന്ന സ്ഥാപനങ്ങളിലാണ് ഇത്തരം ക്രമക്കേടുകള്‍ കണ്ടത്തെുന്നതെന്നും പിടിക്കപ്പെട്ടാല്‍ നടപടി ശക്തമായിരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
സമയക്രമം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും. നഗരസഭ ജീവനക്കാര്‍ ഇത്തരം സ്ഥാപനങ്ങളുടെ ചിത്രമെടുക്കും. നടപടി വഴിയെ വരും. പൊതുസ്ഥലങ്ങളില്‍ നിര്‍ത്തി വാഹനങ്ങള്‍ കഴുകുക, പുല്‍മേടുകളിലും മറ്റും കളിക്കുക, ബീച്ചിലും മറ്റും ഇറച്ചി ചുടുക എന്നിവയും നിയമവിരുദ്ധമാണ്. 500 ദിര്‍ഹമാണ് ഇത്തരം ക്രമക്കേടുകള്‍ക്കുള്ള ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.