ഷാര്‍ജ: ലോക പ്രശസ്തമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ രണ്ട് മുതല്‍ 12 വരെ നടക്കുമെന്ന് ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് ആല്‍ ആമിരി പറഞ്ഞു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ തീരുമാനപ്രകാരമാണ് ഇത്തവണ നവംബര്‍ ആദ്യത്തില്‍ ഉത്സവം സംഘടിപ്പിക്കുന്നത്.
വീടകങ്ങള്‍ ഗ്രന്ഥപ്പുരകളാക്കുക, മനസ്സുകള്‍ അറിവിന്‍െറ കേദാരങ്ങളാക്കുക എന്ന സുല്‍ത്താന്‍െറ ആഹ്വാനമാണ് 35ാമത് വായനോത്സവത്തിന്‍െറ മുഖമുദ്ര.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നിരവധി പ്രസാധകരും എഴുത്തുകാരും ഇത്തവണ വായനോത്സവത്തിനത്തെും. മലയാളത്തിന്‍െറ നിറസാന്നിധ്യം ഇത്തവണയുമുണ്ടാകും. പ്രവാസി എഴുത്തുകാരുടെ നിരവധി പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെടും. എന്നാല്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് മലയാളത്തിലുള്ള ബാലസാഹിത്യങ്ങള്‍ ഇതുവരെ കാര്യമായി പുറത്തിറങ്ങാത്തത് വലിയ ന്യൂനതയായി കണക്കാക്കുന്നുണ്ട്.
ഗള്‍ഫ് പശ്ചാത്തലമുള്ള ബാലസാഹിത്യങ്ങള്‍ മലയാളത്തില്‍ ഇല്ളെന്ന് തന്നെ പറയാം. പ്രവാസ എഴുത്തുകാരില്‍ ഭൂരിഭാഗവും നാട്ടിലെ കഥകള്‍ പ്രവാസ ഭൂമിയിലിരുന്നെഴുതുന്ന സ്ഥിതി മാറാത്തത് ഈ മേഖലയില്‍ പുതിയ പ്രവണതകള്‍ ഉടലെടുക്കാതിരിക്കാന്‍ കാരണമാകുന്നതായി വായനക്കാര്‍ അഭിപ്രായപ്പെടുന്നു.
35ാമത് പുസ്തകോത്സവത്തില്‍ നിരവധി പുതുമയാര്‍ന്ന പരിപാടികളാണ് നടക്കുക. ലോകപ്രശസ്തരായ എഴുത്തുകാരും ചിന്തകരും മേളയിലത്തെും.
ലോകത്തിന്‍െറ മുക്കിലും മൂലയിലും നടക്കുന്ന എല്ലാവിധ പുസ്തകോത്സവങ്ങളിലും ഷാര്‍ജ ബുക് അതോറിറ്റി തങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യം ഇതിനകം അറിയിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അറബ് മേഖലയുടെ സാംസ്കാരിക തലസ്ഥാനമായ ഷാര്‍ജയുടെ അറിവിന്‍െറ അക്ഷയഖനി എന്നറിയപ്പെടുന്നതും അവധിയില്ലാതെ ആഘോഷങ്ങള്‍ നടക്കുന്നതുമായ എക്സ്പോ സെന്‍ററിലാണ് മേള ഇത്തവണയും നടക്കുക. ദുബൈയില്‍ നിന്ന് ഇവിടേക്ക് ഇപ്പോള്‍ നേരിട്ട് ബസുള്ളത് വായന പ്രേമികള്‍ക്ക് ഇരട്ടി മധുരമാണ്.
സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്നാണ് അല്‍ താവൂന്‍ ഭാഗത്തേക്ക് ബസ് സര്‍വീസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.