അബൂദബി എന്‍.പി.സി.സിക്കായി കൊച്ചിയില്‍ നിര്‍മിച്ച കപ്പല്‍ നീറ്റിലിറക്കി

അബൂദബി: അബൂദബി നാഷനല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് (എന്‍.പി.സി.സി) വേണ്ടി കൊച്ചി കപ്പല്‍നിര്‍മാണശാല നിര്‍മിച്ച ചരക്കുകപ്പല്‍ നീറ്റിലിറക്കി. 180 മീറ്റര്‍ നീളവും 42 മീറ്റര്‍ വീതിയും 11 മീറ്റര്‍ ഉയരവുമുള്ള ഇത് കൊച്ചി കപ്പല്‍നിര്‍മാണശാല നിര്‍മിക്കുന്ന ചരക്കുകപ്പലുകളില്‍ വലിയതാണ്. 
30,000 മെട്രിക് ടണ്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന് പൂര്‍ണമായി കമ്പ്യൂട്ടര്‍നിയന്ത്രിത-നിരീക്ഷണ സംവിധാനമാണുള്ളത്. 2100 കിലോവാട്ട് ശേഷിയുള്ള രണ്ട് മുഖ്യ ജനറേറ്ററുകളാണ് കപ്പലിനാവശ്യമായ ഊര്‍ജം ഉല്‍പാദിപ്പിക്കുക. 
2015 ജനുവരിയിലാണ് എന്‍.പി.സി.സി ഈ കപ്പലിന്‍െറ നിര്‍മാണം കൊച്ചി കപ്പല്‍ നിര്‍മാണശാലയെ ഏല്‍പിച്ചത്. 2002ല്‍ നിര്‍മാണശാല 130 മീറ്റര്‍ നീളമുള്ള ചരക്കുകപ്പല്‍ എന്‍.പി.സി.സിക്ക് നിര്‍മിച്ച് നല്‍കിയിരുന്നു.
തിങ്കളാഴ്ചയാണ് കപ്പല്‍ നീറ്റിലിറക്കുന്ന ചടങ്ങ് നടന്നത്. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ ജെ. ലത, കൊച്ചി കപ്പല്‍ നിര്‍മാണശാല ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.