മീഡിയാവണിന് രണ്ട് ഏഷ്യാവിഷന്‍ പുരസ്കാരങ്ങള്‍

ദുബൈ: മീഡിയവണിന് രണ്ട് ഏഷ്യാവിഷന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍. മികച്ച ഗള്‍ഫ് പരിപാടിയായി വീക്കെന്‍ഡ് അറേബ്യ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച കുക്കറി ഷോ അവതാരകനുള്ള പുരസ്കാരം മീഡിയവണിലെ ‘ട്രീറ്റ്’ അവതരിപ്പിക്കുന്ന ഷെഫ് അനില്‍കുമാര്‍ നേടി. ദുബൈ അല്‍നാസര്‍ ലിഷര്‍ ലാന്‍ഡില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ വീക്കെന്‍ഡ് അറേബ്യ അവതാരകനും മീഡിയവണ്‍ മിഡിലീസ്റ്റ് എഡിറ്റോറിയല്‍ മേധാവിയുമായ എം.സി.എ. നാസര്‍, ഷെഫ് അനില്‍കുമാര്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

നടി മാധുരി ദീക്ഷിത്തിന് ഐക്കണ്‍ ഓഫ് ഇന്ത്യ പുരസ്കാരം സമ്മാനിച്ചു. ഗൗതം റോഡെ ബെസ്റ്റ് ആക്ടര്‍ ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ സ്റ്റാര്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് ഷഹീര്‍ ശൈഖ് അര്‍ഹനായി. മംമ്ത മോഹന്‍ദാസാണ് വുമണ്‍ ഓഫ് ദ ഇയര്‍. നടന്‍ മുകേഷ് ബെസ്റ്റ് ഗെയിം ഷോ വിഭാഗത്തിലും പ്രിയാ മണി മികച്ച സെലിബ്രിറ്റി ജഡ്ജ് വിഭാഗത്തിലും പുരസ്കാരം നേടി.

തമിഴ് അവതാരക ദിവ്യദര്‍ശിനി, ജ്യുവല്‍ മേരി എന്നിവരും അവാര്‍ഡിന് അര്‍ഹരായി. മനോരമ ന്യൂസിലെ ജോണി ലൂക്കോസ് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡിന് അര്‍ഹനായപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി. ജോണ്‍ മികച്ച ന്യൂസ് പ്രസന്‍റര്‍ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. ഗള്‍ഫ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള മലയാളം ചാനലായി തെരഞ്ഞെടുക്കപ്പെട്ട ഏഷ്യാനെറ്റ് മിഡിലീസ്റ്റിന് വേണ്ടി ചാനല്‍ ഹെഡ് ബിന്ദു ഗണേഷ് കുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
എല്‍വിസ് ചുമ്മാര്‍ (മോസ്റ്റ് സോഷ്യലി കമ്മിറ്റഡ് റിപ്പോര്‍ട്ടര്‍), ടി. ജമാലുദ്ദീന്‍ (മികച്ച റിപ്പോര്‍ട്ടര്‍), ജലീല്‍ കണ്ണമംഗലം (മികച്ച റിപ്പോര്‍ട്ടര്‍ ജി.സി.സി) എന്നിവരും ആദരിക്കപ്പെട്ടു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.