ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; അഞ്ച് ഗുദാമുകള്‍ കത്തിനശിച്ചു

ഷാര്‍ജ: വ്യവസായ മേഖല അഞ്ചില്‍ ബുധനാഴ്ചയുണ്ടായ തീപിടിത്തത്തില്‍ അഞ്ച് ഗുദാമുകള്‍ കത്തിനശിച്ചു. ഉച്ചക്ക് രണ്ടുമണിക്കായിരുന്നു അപകടം. ആളപായമില്ളെന്ന് അധികൃതര്‍ അറിയിച്ചു. അപകട കാരണം അറിവായിട്ടില്ല. വന്‍ നാശനഷ്ടം കണക്കാക്കുന്നു. വൈദ്യുത തകരാറാണ് അപകടം വരുത്തിയതെന്നാണ് കണക്കാക്കുന്നത്. 
അപകടം അറിഞ്ഞ് ഷാര്‍ജയിലെ മിക്ക സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളില്‍ നിന്നും അഗ്നിശമന സേന രംഗത്തത്തെിയാണ് തീയണച്ചത്. സമീപത്ത് നിരവധി സ്ഥാപനങ്ങളുടെ ഗുദാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
എന്നാല്‍ ഇവയിലേക്കൊന്നും തീ പടരാതിരുന്നത് സിവില്‍ ഡിഫന്‍സിന്‍െറ ജാഗ്രത മൂലമാണ്. സംഭവ സമയം ശക്തമായ ചൂടും കാറ്റും ഉണ്ടായിരുന്നു. 
അപകട സ്ഥലത്ത് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഗുദാമുകള്‍ക്കകത്തെ വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പലഭാഗത്തും വീണ് ചിതറിയെങ്കിലും അപകടങ്ങളുണ്ടായില്ല.  അപകടം നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് സമീപത്തുനിന്ന് ആളുകളെ നീക്കാന്‍ പൊലീസ് രംഗത്തത്തെി. തീപിടിച്ചതിനെ തുടര്‍ന്ന് പ്രദേശത്താകെ പുകയും രൂക്ഷ ഗന്ധവും നിറഞ്ഞിരുന്നതായി സമീപത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.  സമീപത്തെ റോഡുകളിലൂടെയുള്ള ഗതാഗതം പൊലീസ് നിര്‍ത്തിയിരുന്നു. സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്ക് പുറമെ നഗരസഭയുടെ ജലടാങ്കറുകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.