ഉമ്മുല്‍ഖുവൈനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നാലുപേര്‍ ഇറാന്‍ ജയിലില്‍

ഷാര്‍ജ: ഉമ്മുല്‍ഖുവൈനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നാലുപേരെ ഇറാന്‍ തീരദേശ സേന പിടികൂടി. യു.എ.ഇ സ്വദേശിയും മൂന്ന് ഇന്ത്യക്കാരുമാണ് ജയിലില്‍ കഴിയുന്നത്. ഇവര്‍ക്ക് നാലുമാസത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. അതിര്‍ത്തി ലംഘിച്ചതിനാണ് ഇവര്‍ പിടിയിലായതെന്നാണ് സൂചന.  
യു.എ.ഇ സ്വദേശിയായ സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഹുസൈനാണ് തടവിലായ വിവരം പിതാവിനെ വിളിച്ച് അറിയിച്ചത്. ഇന്ത്യക്കാര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. ഇവര്‍ സ്ഥിരമായി മത്സ്യബന്ധനത്തിന് പോകുന്നവരാണ്. ആഴക്കടലില്‍ പോകാറില്ല. ഉമ്മുല്‍ഖുവൈന്‍ തീരത്ത് നിന്ന് 30 കിലോമീറ്റര്‍ ദൂരത്താണ് ഇവര്‍ സ്ഥിരമായി മത്സ്യബന്ധനം നടത്താറുള്ളത്. ഇവിടെ നിന്ന് സമൃദ്ധമായി മത്സ്യം കിട്ടാറുള്ളത് കൊണ്ട് ആഴക്കടലില്‍ പോവുക പതിവില്ളെന്ന് ഹുസൈന്‍െറ പിതാവ് പറഞ്ഞു. 
കഴിഞ്ഞ പത്തിനാണ് ഇവര്‍ ഇറാന്‍ തീരദേശസേനയുടെ പിടിയിലാകുന്നത്. യു.എ.ഇയുടെ കൈയില്‍ നിന്ന് ഇറാന്‍ കൈക്കലാക്കി വെച്ചിരിക്കുന്ന അബു മൂസ ദ്വീപിലേക്കാണ് ഇവരെ ആദ്യം കൊണ്ടുപോയത്. ഇവിടെ നിന്ന് ബന്ദര്‍ അബ്ബാസിലേക്ക് കൊണ്ടുപോയെന്ന് ഹുസൈന്‍ പറഞ്ഞതായി പിതാവ് അറിയിച്ചു. 23കാരനായ സ്വദേശി യുവാവ് വിവാഹിതനും രണ്ട് പെണ്‍കുട്ടികളുടെ പിതാവുമാണ്. രാത്രി മത്സ്യബന്ധനത്തിന് പോയാല്‍ രാവിലെ പത്ത് മണിക്ക് മുമ്പ് തിരിച്ചത്തെുക പതിവാണ്. എന്നാല്‍ വരേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്തിരുന്നതായി പിതാവ് പറഞ്ഞു. പിന്നീടാണ് ജയിലില്‍ കഴിയുന്ന വിവരം വിളിച്ചറിയിക്കുന്നത്. 
യു.എ.ഇയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവരെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പിടികൂടുന്നത് ഇറാന്‍ തീരദേശ സേന പതിവാക്കിയിട്ടുണ്ട്. 
ജയില്‍ ശിക്ഷ വിധിക്കുകയും അതിന് മുമ്പ് പുറത്തിറങ്ങണമെങ്കില്‍ 25,000 മുതല്‍ 60,000 ദിര്‍ഹം വരെ പിഴ ചുമത്തുകയുമാണ് ഇവരുടെ രീതിയെന്നാണ് അറിയുന്നത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.