?????????? ?????????? 100 ???????? ???? ?? ??.?.?? ?????? ???????? ???? ????????? ????????????????? ????? ????????? ???????? ?????????? ?????? ????????? ????????? ??.??. ??????? ????????????????

ഏറ്റവും ശക്തരായ 100 മലയാളികളെക്കുറിച്ച് ഡയറക്ടറി വരുന്നു

ദുബൈ: യു.എ.ഇയുടെ വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തിയ ശക്തരായ 100 മലയാളികളുടെ  ജീവിതം, വിജയഗാഥ, പദ്ധതികള്‍, സ്വപ്നങ്ങള്‍, വളര്‍ച്ചയുടെ പടവുകള്‍, കുടുംബ വിശേഷം തുടങ്ങിയവ  അടയാളപ്പെടുത്തിയ ‘മോസ്റ്റ് പവര്‍ഫുള്‍ 100 മലയാളീസ് ഇന്‍ ദി യു.എ.ഇ’ ഡയറക്ടറി പുറത്തിറങ്ങുന്നു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇനോവേറ്റീവ് മീഡിയ ഗ്രൂപ്പാണ് ഡയറക്ടറിയുടെ അണിയറ ശില്‍പികള്‍.
മലയാളത്തിലും മലയാളികളെ മാത്രം ഫോക്കസ് ചെയ്തും ഗള്‍ഫില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യത്തെ ഡയറക്ടറിയാണിതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളികളെ മാത്രമാണ് ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തുക.
ബിസിനസ്, വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമം, കൃഷി, ശാസ്ത്ര-സാങ്കേതിക മേഖല, ഉദ്യോഗ-ഒൗദ്യോഗിക രംഗങ്ങള്‍, ജീവ കാരുണ്യ-സാമൂഹിക സേവനം തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും വിജയം  കൊയ്യുകയും ചെയ്തവരെയാണ് ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തുക. ഡയറക്ടറിയുടെ പ്രകാശനം അടുത്ത മാസം ദുബൈയില്‍ സംഘടിപ്പിക്കുന്ന  വര്‍ണാഭമായ ചടങ്ങില്‍ നടക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും സിനിമാ-സാംസ്കാരിക- വാണിജ്യ  രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ഡയറക്ടറിയുടെ  ലോഗോ പ്രകാശനം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ എല്‍വിസ് ചുമ്മാറിന് കൈമാറി ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം   നിര്‍വഹിച്ചു. മുസ്തഫ മുള്ളിക്കോട്ട്,  പി.വി. റയീസ്, സൈനുദ്ദീന്‍ ചേലേരി, പി.എ. ബഷീര്‍, ടി.അബ്ദുല്‍ വാഹിദ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.