??????? ?????????? ?????????? ?????? ??????? ????????? ??????????????????????? ??????????????

2020 മെമോറിയാഡ് മെന്‍റല്‍ സ്പോര്‍ട്സ് ഒളിമ്പിക്സ് യു.എ.ഇയില്‍

ദുബൈ: 2020ലെ മെമോറിയാഡ് മെന്‍റല്‍ സ്പോര്‍ട്സ് ഒളിമ്പിക്സ് യു.എ.ഇയില്‍ നടത്തുമെന്ന് ഒളിമ്പിക്സ് കമ്മിറ്റി ചെയര്‍മാന്‍ മെലിക് ദുയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓര്‍മശക്തി പരിശോധിക്കാനുള്ള വിവിധ മത്സരങ്ങളാണ് മെമോറിയാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാവുന്ന മത്സരത്തിലെ വിജയികള്‍ക്ക് വന്‍ തുക സമ്മാനമായി നല്‍കും.
പ്രശസ്ത ഓര്‍മശക്തി പരിശീലകന്‍ കൂടിയായ തുര്‍ക്കി സ്വദേശി മെലിക് ദുയാറാണ് 2008ല്‍ മെമോറിയാഡിന് തുടക്കം കുറിച്ചത്. നാലുവര്‍ഷം കൂടുമ്പോള്‍ മെമോറിയാഡ് നടന്നുവരുന്നുണ്ട്. 2016ലെ മെമോറിയാഡ് നവംബറില്‍ അമേരിക്കയിലെ ലാസ്വെഗാസിലാണ് നടക്കുന്നത്. കുട്ടികളാണ് മെമോറിയാഡില്‍ കൂടുതലായും പങ്കെടുക്കുന്നത്. കുട്ടികളില്‍ തലച്ചോര്‍ വികാസം നടക്കുന്ന അഞ്ചിനും 12നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി നിരവധി ഓര്‍മശക്തി പരിശീലന പരിപാടികള്‍ മെലിക് ദുയാറിന്‍െറ അന്‍സന്‍ മെഗാ അരിത്മെറ്റികിന്‍െറ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. യു.എ.ഇയിലെ സെന്‍റൂര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് അന്‍സന്‍ മാസ്റ്റര്‍ മൈന്‍ഡ്സ് എന്ന പേരില്‍ ഫ്രാഞ്ചൈസിക്ക് തുടക്കം കുറിച്ചു. ജെ.ബി.ആറിലും കറാമയിലുമുള്ള കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം ലഭ്യമാക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ മെലിക് ദുയാറും സെന്‍റൂര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഷേര്‍ലി ജേക്കബും ഒപ്പുവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.