നഷ്ടപ്പെട്ട 60 ശതമാനം സാധനങ്ങളും തിരിച്ചുകിട്ടി; ടാക്സികളിലെ സി.സി.ടി.വി കാമറകള്‍ വന്‍ ഹിറ്റ്

അബൂദബി: അബൂദബിയിലെ ടാക്സികളിലെ സി.സി.ടി.വി കാമറകളും ശബ്ദലേഖന സംവിധാനങ്ങളും യാത്രക്കാര്‍ക്ക് ഏറെ ഉപകരിക്കുന്നു.
എമിറേറ്റിലെ 7,645 ടാക്സികളിലും ഈ സംവിധാനങ്ങള്‍ സ്ഥാപിച്ചതോടെ യാത്രക്കാരുടെ നഷ്ടപ്പെട്ട സാമഗ്രികള്‍ തിരിച്ചുലഭിക്കുന്നത് വന്‍തോതില്‍ വര്‍ധിച്ചു.
2014ല്‍ 14 ശതമാനം പേര്‍ക്ക് മാത്രമാണ് സാധനങ്ങള്‍ തിരിച്ചുകിട്ടിയിരുന്നതെങ്കില്‍ കാമറകള്‍ സ്ഥാപിച്ച ശേഷം ഇത് 60 ശതമാനമായി ഉയര്‍ന്നു.
2015 ജൂണിലാണ് സി.സി.ടിവി കാമറ-ശബ്ദലേഖന സംവിധാനങ്ങള്‍ ടാക്സികളില്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്.
ടാക്സികളില്‍ സാധനങ്ങള്‍ മറന്നുവെച്ചു എന്നറിയിച്ച് ഓരോ മാസവും 2,000 ഫോണ്‍വിളികളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. പുതിയ സംവിധാനങ്ങള്‍ ടാക്സികളില്‍ ഘടിപ്പിച്ചതോടെ യാത്രക്കാര്‍ക്ക് തങ്ങളുടെ അവകാശവാദങ്ങള്‍ തെളിയിക്കാന്‍ എളുപ്പമായി.നഷ്ടപ്പെട്ട സാധനങ്ങള്‍ കിട്ടാന്‍ മാത്രമല്ല, യാത്രക്കാരനും ഡ്രൈവറും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങളില്‍ പരിഹാരം കാണാനും അപകടകരമായ രീതിയില്‍ വാഹനമോടിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക എന്നിവ കണ്ടത്തൊനും സി.സി.ടി.വി കാമറകള്‍ സഹായിക്കുന്നു. കാമറകള്‍ സ്ഥാപിച്ചതോടെ മോശമായി പെരുമാറുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ടാക്സി ഡ്രൈവര്‍മാരും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.