അബൂദബി: പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ വര്‍ഷം തോറും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യ സംരക്ഷണം വലിയ വെല്ലുവിളിയാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായി യു.എ.ഇ സര്‍ക്കാര്‍ മുന്നോട്ട്. വിഷന്‍ 2021ന്‍െറ ഭാഗമായി ലോകനിലവാരത്തിലുള്ള ആരോഗ്യ പരിപാലന സംവിധാനം ഒരുക്കാനാണ് യു.എ.ഇ ശ്രമിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ സേവനങ്ങളുടെയും ജീവനക്കാരുടെയും കാര്യത്തില്‍ വ്യക്തമായ ദേശീയ-അന്തര്‍ദേശീയ ഗുണനിലവാര മാനദണ്ഡങ്ങള്‍ പൂര്‍ണമായി ഉറപ്പുവരുത്താനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. 2014ല്‍ 48 ശതമാനമായിരുന്നു ഇത്തരം മാനദണ്ഡങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയ ആരോഗ്യ സ്ഥാപനങ്ങള്‍. 2021ഓടെ ഇത് നൂറ് ശതമാനമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.
2016ലെ ദേശീയ ബജറ്റില്‍ രാജ്യം പ്രധാന പരിഗണന നല്‍കുന്ന കാര്യങ്ങള്‍ സാമൂഹിക വികസനം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയായിരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷത്തെ ഫെഡറല്‍ ബജറ്റില്‍ 383 കോടി ദിര്‍ഹം ആരോഗ്യമേഖലക്കായി മാറ്റിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം ബജറ്റ് തുകയുടെ 7.9 ശതമാനം വരുമിത്.
മെഡിക്കല്‍ ടൂറിസം പ്രോത്സാഹനവും രാജ്യത്തിന്‍െറ പ്രധാന പരിഗണനയില്‍ ഉള്‍പ്പെടുന്ന കാര്യമാണ്. ലോകബാങ്കിന്‍െറ സ്ഥിതിവിവര കണക്ക് പ്രകാരം 2015 പകുതി വരെ ദുബൈ എമിറേറ്റില്‍ മാത്രമത്തെിയത് 260,000 മെഡിക്കല്‍ ടൂറിസ്റ്റുകളാണ്. മെന മേഖലയില്‍ ജോര്‍ദാന് ശേഷം ഏറ്റവും കൂടുതല്‍ മെഡിക്കല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിച്ചത് ദുബൈ ആണ്. അബൂദബിക്കാണ് മൂന്നാം സ്ഥാനം. രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ കുറിച്ച് വിവിധ ഭാഷകളില്‍ നല്‍കുന്ന വ്യാപകമായ പ്രചാരണങ്ങള്‍ ഈ രംഗത്ത് കുതിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കിയിട്ടുണ്ട്.
കോളിയേഴ്സ് ഇന്‍റര്‍നാഷനലിന്‍െറ കണക്ക് പ്രകാരം 2018ല്‍ യു.എ.ഇയിലെ ജനസംഖ്യ 145 ലക്ഷമായി ഉയരും. 2009ല്‍ ഇത് 95 ലക്ഷമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനവും യുവത്വം കഴിഞ്ഞവരാണ്. ഈ 15 ശതമാനത്തില്‍ 40-50 വയസ്സിന് ശേഷം 80 ശതമാനം പേര്‍ക്കും ആരോഗ്യപരിചരണ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടിവരും.
ഗള്‍ഫിലെ ആരോഗ്യമേഖലയില്‍ ചെലവഴിക്കപ്പെടുന്ന മൊത്തം തുകയുടെ 26 ശതമാനവും യു.എ.ഇയിലാണെന്ന് ആല്‍പെന്‍ കാപിറ്റല്‍ പറയുന്നു. 2015ല്‍ 4030 കോടി ഡോളറിന്‍െറ ആരോഗ്യപരിചരണ മാര്‍ക്കറ്റാണ് ഗള്‍ഫ് മേഖലയിലുണ്ടായിരുന്നത്. ഇത് 2020ഓടെ 12.1 ശതമാനം വര്‍ധിച്ച് 7130 ഡോളറാവുമെന്നും സ്ഥാപനം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.