??????????? ???????? ??????????? ???? ?????????????????? ???? ?????? ????? ???? ???? ?????? ??????????????????????? ??????????????

അപകട കാരണം കണ്ടത്തൊന്‍ അന്വേഷണം തുടങ്ങി- എമിറേറ്റ്സ് ചെയര്‍മാന്‍

ദുബൈ: എമിറേറ്റ്സ് വിമാനാപകടത്തിന്‍െറ കാരണം കണ്ടത്തൊന്‍ അന്വേഷണം തുടങ്ങിയതായി ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടിവുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം ബുധനാഴ്ച രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലാന്‍ഡിങ് ഗിയറിന്‍െറ തകരാറാണ് അപകടത്തിന് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് നടത്തുന്ന അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ. സാമൂഹിക മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് പരക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
യു.എ.ഇ സ്വദേശിയായ പൈലറ്റാണ് വിമാനം പറത്തിയിരുന്നത്. രണ്ട് പൈലറ്റുമാര്‍ക്കും 7000 മണിക്കൂറിലേറെ വിമാനം പറത്തി പരിചയമുണ്ട്. യാത്രക്കാരെ രക്ഷപ്പെടുത്താന്‍ സിവില്‍ ഡിഫന്‍സും വിമാന ജീവനക്കാരും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. യാത്രക്കാരെയെല്ലാം രക്ഷപ്പെടുത്തിയതിന് ശേഷമാണ് ജീവനക്കാര്‍ വിമാനത്തിന് പുറത്തിറങ്ങിയത്. 13 പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇവരെ ചികിത്സക്ക് ശേഷം വിട്ടയച്ചു. 281 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് അഞ്ചരമണിക്കൂര്‍ വിമാനത്താവളം അടച്ചു. തീണക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട അഗ്നിശമന സേനാംഗത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാസ്പോര്‍ട്ട് പുതിയത് അനുവദിക്കും- കോണ്‍സുലേറ്റ്
ദുബൈ: വിമാനാപകടത്തില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ പുതിയത് അനുവദിക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ രേഖകളുമായി കോണ്‍സുലേറ്റിനെ സമീപിക്കണം. ആവശ്യമുള്ളവര്‍ക്ക് മറ്റു സഹായങ്ങളും കോണ്‍സുലേറ്റ് നല്‍കും. ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍ വിമാനത്താവളത്തിലത്തെി യാത്രക്കാരെ കണ്ടിരുന്നു. യാത്രക്കാര്‍ക്ക് സഹായം നല്‍കിയ വിമാന ജീവനക്കാര്‍ക്കും വിമാനത്താവളം, എമിറേറ്റ്സ് എയര്‍ലൈന്‍സ് അധികൃതര്‍ക്കും കോണ്‍സുലേറ്റ് നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.