ദുബൈ: 282 യാത്രക്കാരുമായി ദുബൈയിൽ ഇറങ്ങവെ അപകടത്തിൽപെട്ട എമിറേറ്റ്​ വിമാനത്തി​െൻറ തീ അണച്ചു. യാ​ത്രക്കാരും 18 വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന്​ എയർലൈൻസ്​ അധികൃതർ അറിയിച്ചു. യാത്രക്കാരിൽ 226 പേർ ഇന്ത്യക്കാരാണ്​. അതേസമയം, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഒരു അഗ്നിശമന സേനാംഗം മരിച്ചു. അപകടത്തി​െൻറ കാരണം ഇതുവരെ വ്യക്​തമല്ല.

തീപിടുത്തത്തെ തുടർന്ന്​ താൽകാലികമായി നിർത്തിവെച്ച സർവീസുകൾ ദുബൈ വിമാനത്താവളത്തിൽ പുനരാരംഭിച്ചു. നേരത്തെ വിമാനങ്ങൾ അൽമക്​തൂം എയർപോർട്ടിലേക്കും ഷാർജ എയർപോർട്ടിലേക്കും തിരിച്ചുവിട്ടിരുന്നു. ഫ്ളൈ ദുബൈയുടെ എല്ലാ വിമാനങ്ങളും രാത്രി 11 മണി വരെ സർവീസ് നിർത്തിവെച്ചിരുന്നു.

ഇന്ന്​ ഉച്ച 12.15ഒാടെയാണ്​ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിന് ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചത്​. രാവിലെ 10.05 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച ഇ.കെ 521 വിമാനത്തിനാണ് തീപിടിച്ചത്. ഉച്ചക്ക് 12.55ന് വിമാനം ദുബൈയില്‍ ഇറങ്ങുന്നതിനിടെ ലാന്‍ഡിങ് ഗിയര്‍ തകരാറിലാവുകയായിരുന്നു. തീപിടിച്ച വിമാനത്തില്‍ നിന്ന് യാത്രക്കാരെ മുഴുവന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിന് ശേഷം മൂന്ന് തവണ പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഹെൽപ് ലൈൻ നമ്പർ: എമിറേറ്റ്സ് (തിരുവനന്തപുരം വിമാനത്താവളം) 0471-3377337

മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: യു.എ.ഇ- 8002111, യു.കെ- 00442034508853, യു.എസ്- 0018113502081

Full View Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.