??.?.? ???????? ?????? ????? ??????? ??????? ???. ???????? ????? ???????? ????????? ???? ???????? ???????? ????????????? ????????? ??? ?????????? ?????????????????

അണക്കെട്ടുകളോടനുബന്ധിച്ച് വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കും

ദുബൈ: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള അണക്കെട്ടുകളോടനുബന്ധിച്ച് വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്ന് യു.എ.ഇ അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബെല്‍ഹൈഫ് അല്‍ നുഐമി പറഞ്ഞു. വിനോദസഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണിത്. റാസല്‍ഖൈമയിലെ ശൗക അണക്കെട്ട് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.  അണക്കെട്ടുകള്‍ക്ക് സമീപം പുല്ലും ചെടികളും വെച്ചുപിടിപ്പിക്കും. കൃത്രിമ തടാകങ്ങളും നിര്‍മിക്കും. ശൗക അണക്കെട്ടിന് സമീപം നിര്‍മിച്ച വിശ്രമ കേന്ദ്രങ്ങളും കൃത്രിമ തടാകവും മന്ത്രി സന്ദര്‍ശിച്ചു. ഒരുവര്‍ഷം കൊണ്ട് നിര്‍മിച്ച വിശ്രമ കേന്ദ്രത്തിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ പ്രവാഹമാണ്. തടാകത്തിന്‍െറ വലിപ്പം 14 ശതമാനം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 13 മീറ്റര്‍ ഉയരവും 107 മീറ്റര്‍ നീളവുമാണ് ശൗക അണക്കെട്ടിനുള്ളത്. 2.75 ലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് അണക്കെട്ടിലുള്ളത്. പ്രദേശത്തെ ഭൂഗര്‍ഭ ജലത്തിന്‍െറ അളവ് നിലനിര്‍ത്താന്‍ അണക്കെട്ട് സഹായിക്കുന്നതായി പഠനങ്ങളില്‍ വ്യക്തമായിരുന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.