ജല- വൈദ്യുതി  ഉപഭോഗം കുറക്കല്‍:  കാമ്പയിനുമായി ദീവ 

ദുബൈ: വേനല്‍ക്കാലത്ത് ജല- വൈദ്യുതി ഉപഭോഗം കുറക്കുന്നത് സംബന്ധിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കാന്‍ കാമ്പയിനുമായി ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി. അവധി ആഘോഷിക്കാന്‍ വിദേശത്തേക്ക് പുറപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ദീവ കാമ്പയിന്‍ ആവിഷ്കരിച്ചിരിക്കുന്നത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ദീവ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 
വീട് പൂട്ടി പോകുന്നവര്‍ ലൈറ്റുകള്‍ ഓഫാണെന്ന് ഉറപ്പാക്കണം. വാട്ടര്‍ ഹീറ്ററുകള്‍, എയര്‍കണ്ടീഷണറുകള്‍ തുടങ്ങിയ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ വയറുകള്‍ ഊരിയിടണം. വെള്ളം പാഴാകാതിരിക്കാന്‍ ടാപ്പുകള്‍ക്ക് ലീക്കില്ളെന്ന് ഉറപ്പാക്കണം. ടാപ്പുകളുടെ ലീക്കുകള്‍ വഴി 32,000 ഗാലണ്‍ വെള്ളമാണ് പ്രതിവര്‍ഷം പാഴാകുന്നതെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അല്‍ തായിര്‍ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.