എസ്.എസ്. എല്‍.സി: നുറൂമേനി; 38 പേര്‍ക്ക് മുഴുവന്‍ എ പ്ളസ്

അബൂദബി/ദുബൈ: ഗള്‍ഫ് മേഖലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ നടന്ന ഏക രാജ്യമായ യു.എ.ഇയില്‍ സമ്പൂര്‍ണ വിജയം.  ഒമ്പത് സ്കൂളുകളില്‍ നിന്നായി 533 കുട്ടികളാണ് കേരള സിലബസില്‍ എസ്.എസ്.എസി പരീക്ഷ എഴുതിയത്. ഇതില്‍ 38 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചു. 100ലധികം കുട്ടികള്‍ക്ക് ഒരു വിഷയത്തിന് ഒഴികെ എ പ്ളസ് ലഭിച്ചു. യു.എ.ഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്ക് ഇരുത്തിയ അബൂദബി മോഡല്‍ സ്കൂള്‍ തിളക്കമാര്‍ന്ന വിജയമാണ് സ്വന്തമാക്കിയത്. പരീക്ഷയെഴുതിയ 150 കുട്ടികളും വിജയം കൈവരിച്ചു. ഇതില്‍ 25 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചപ്പോള്‍ 24 കുട്ടികള്‍ ഒമ്പത് വിഷയങ്ങള്‍ക്ക്  എ പ്ളസ് സ്വന്തമാക്കി.
ദ മോഡല്‍ സ്കൂള്‍ അബൂദബി, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ദുബൈ, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ഷാര്‍ജ, ഗള്‍ഫ് മോഡല്‍ സ്കൂള്‍ ദുബൈ, ദ ഇംഗ്ളീഷ് സ്കൂള്‍ ഉമ്മുല്‍ ഖുവൈന്‍,  ഇന്ത്യന്‍ സ്കൂള്‍ ഫുജൈറ, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ അല്‍ഐന്‍, ദ ന്യൂ ഇന്ത്യന്‍ സ്കൂള്‍  ഉമ്മുല്‍ ഖുവൈന്‍, ന്യൂ ഇന്ത്യന്‍ സ്കൂള്‍ റാസല്‍ഖൈമ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.
അബൂദബി മോഡല്‍ സ്കൂളില്‍ നിന്ന് അമല്‍ , മുഹമ്മദ് ഫഹീം , മുഹമ്മദ് ഫൈസല്‍ ,നന്ദു മാധവ് ആര്‍.എസ്. , മുഹമ്മദ് നവാര്‍ , നെബിന്‍ സജീര്‍ , മുഹമ്മദ് സഹല്‍ , മുഹമ്മദ് സല്‍മാന്‍, മുഹമ്മദ് സിയാദ് , ആതിര പ്രസാദ് , ക്രിസ്റ്റില്‍ എല്‍സ സജി , ദേവിക രാജേഷ് ,ഫാത്തിമ വദൂദ്, ഫാത്തിമത്ത് സജ്ന ,ഫാത്തിമത്ത് നബീല , ഫിദ ഉസ്മാന്‍, ഹാജിറ ഇബ്രാഹിം, ഹൃദയ ലക്ഷ്മി, കെ. നഹ്ല, നസ്റിന്‍ അനസ്, റാനിയ മുഹമ്മദ് , സഫ. പി.ബി, ഷജീഹ് ബഷീര്‍, മുഹമ്മദ് ഷെമീന്‍, അയിഷ സൗദ് എന്നിവര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചത്.
ഒമ്പത് വിഷയത്തില്‍ എ പ്ളസ് നേടിയവര്‍ ഇവരാണ്: അനീസ അബ്ദുസമദ്, ക്രിസ്റ്റീന്‍ ശാന്തി, ഫാത്തിമത്തുല്‍ നേഹ, ഫാത്തിമ മെഹബൂബ, ഷഹാന അബ്ദുല്ല, ശൈഖ ബഷീര്‍, ഫാത്തിമ സക്കരിയ, നേഹ ഉസ്മാന്‍, ലബീബ, സാറാ അലോഷ്യസ്, അഫ്നാന്‍ അഹമ്മദ്, അമീര്‍ അലി, ഗോവിന്ദ് ഗോപിനാഥ്, ഹനാന്‍ വലിയകണ്ടത്തില്‍, ഹിഷാം അബ്ദുല്‍ ഹക്കീം, ഇജാസ് അഹമ്മദ്, മുഹമ്മദ് ഫാദില്‍, മുഹമ്മദ് ഇര്‍ഫാന്‍ ഷാഫി, മുഹമ്മദ് നദീം അബ്ദുല്‍ റഷീദ്, മുഹമ്മദ് മിന്‍ഹാജ്, പ്രവീണ്‍ കെ. പ്രകാശ്, ഷംസുദ്ദീന്‍ മുഹമ്മദ്, സ്വാലിഹ് സിയാദ്, മുഹമ്മദ് അബ്ദുല്ല തവാഹിര്‍. മികച്ച വിജയം നേടിയ കുട്ടികളെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി.വി. അബ്ദുല്‍ ഖാദര്‍ അനുമോദിച്ചു.
ദുബൈയില്‍ എസ്.എസ്.എല്‍. സി പരീക്ഷ നടന്ന ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ (നിംസ്, ദുബൈ), ഗള്‍ഫ് മോഡല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. 56 വിദ്യാര്‍ഥികള്‍ വീതമാണ് ഇവിടെ നിന്ന് ജയിച്ചത്.
നിംസ് ദുബൈയില്‍ അമല്‍ നസീര്‍ കരിയാടന്‍, അപര്‍ണ ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ എന്നിവര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ളസ് നേടാനായി. ഫാത്തിമത്ത് ഷാദ, ഫിദ റഷീദ്, ജംഷിദ ബിസ്നി ബഷീര്‍, മുസമ്മില്‍ അഹ്മദ് കുഞ്ഞമ്മദ്, അനാമിക സാജന്‍ എന്നിവര്‍ ഒമ്പത് വിഷയത്തില്‍ എ പ്ളസ് നേടി. മുഹമ്മദ് നിഹാലിന് എട്ടു വിഷയത്തിലും സല്‍മാന്‍ ഗഫൂറിന് ഏഴു വിഷയത്തിലും എ പ്ളസ് ലഭിച്ചു.
ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളില്‍  ഗോപിക ചിങ്ങന്‍ എല്ലാ വിഷയത്തിലൂം എ പ്ളസ് നേടി ഒന്നാമതത്തെിയപ്പോള്‍ അംന അബ്ദുല്‍ മനാഫിന് ഒമ്പത് വിഷയത്തില്‍ എ പ്ളസ് ലഭിച്ചു.  ഷാദ ഷരീഫ് (ഏഴു എ പ്ളസ്), ആനി റോസ് പോള്‍  (ആറ് എ പ്ളസ്)എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.
ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ (നിംസ്, ഷാര്‍ജ) ഇത്തവണ 60 കുട്ടികളെ വിജയിപ്പിച്ച് നൂറു മേനിയില്‍ പുതിയ റെക്കോഡിട്ടു. ഇതില്‍ എട്ടുപേര്‍ക്ക്  എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചു. ഇതില്‍ ഏഴും പെണ്‍കുട്ടികളാണെന്ന സവിശേഷതയുമുണ്ട്. ആര്യ പ്രകാശ്, ഫാരിഷ കുരിക്കളകത്ത്, ഫാത്തിമത്ത് ഷഹ്ല, ഫാത്തിമ നസീറ, ഫായിസ റാഫി, റംസ ഹാരിസ്, ഷിഫാന അഷ്റഫ്, നിതിന്‍ രാജ് എന്നിവര്‍ക്കാണ് മുഴുവന്‍ എ പ്ളസ് ലഭിച്ചത്. അയ്ഷ, ജഷാന്‍ ദീപ് കൗര്‍, ഷാദ ഫാറൂഖ് എന്നിവര്‍ ഒമ്പതു വിഷയത്തില്‍ എ പ്ളസ് നേടി.
ഉമ്മുല്‍ഖുവൈന്‍ ഇംഗ്ളീഷ് സ്കൂളില്‍ 46 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്. എല്ലാവരും വിജയിച്ചപ്പോള്‍ സഈദ സൈതലവി എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടി സ്കൂളില്‍ ഒന്നാമതായി.  ആര്യ എല്‍സ തോമസ് എട്ടു വിഷയത്തിലും ഹംസ അദീല്‍ ഏഴു വിഷയത്തിലും എ പ്ളസ് നേടി മുന്‍ നിരയില്‍ സ്ഥാനം പിടിച്ചു.
ഉമ്മുല്‍ഖുവൈന്‍ ന്യൂ ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 17 വിദ്യാര്‍ഥികളില്‍ ഹാജര്‍, മറിയം എന്നിവര്‍ യഥാക്രമം എട്ട് എ പ്ളസും ഏഴു എ പ്ളസും നേടി സ്കൂളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അഫ്സല്‍ കബീര്‍, സാജിദ ഷാജി എന്നിവര്‍ക്ക് ആറു വിഷയങ്ങളില്‍ എ പ്ളസ് ഉണ്ട്.
റാസല്‍ഖൈമ  ന്യു ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 48 കുട്ടികളും വിജയിച്ചു. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, യെമന്‍, ജിബൂട്ടി, സോമാലിയ, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍, ഫലസ്തീന്‍, ബംഗ്ളാദേശ് തുടങ്ങി ഒമ്പത് രജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. ആദം ജെഫ്രി ജാകബ്, ശ്രീ സിദ്ധി, മുഹമദ് ആഷിക് നിയാസ്, പൂര്‍ണിമ ഉദയ് എന്നിവരാണ് സ്കൂളില്‍ മുന്‍നിരയിലുള്ളത്.
അല്‍ഐന്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 36 പേരില്‍ ശ്രീലക്ഷ്മി സുധീറിന് എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചു.
ഫുജൈറ ഇന്ത്യന്‍ സ്കൂളില്‍ 62 വിദ്യാര്‍ഥികള്‍ വിജയിച്ചു. ഫാത്തിമ മുഹമ്മദ്, നെസ്മ, സാകിറ ബീഗം, ശ്രദ്ധ സന്തോഷ്  എന്നിവര്‍ ഒമ്പത് വിഷയങ്ങളില്‍ എ പ്ളസ് നേടി സ്കൂളില്‍ മുന്നിലത്തെി. അല്‍ഫി ബെന്നി, ആമിന ജാവേദ്, അഖില്‍ മുഹമ്മദ് ഇസ്മയില്‍, കൃഷ്ണ പ്രസാദ് തിലകന്‍, റിയാ ഫാത്തിമ എന്നിവര്‍ക്ക് എട്ടു വിഷയങ്ങളില്‍ എ പ്ളസ് നേടി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.