അഴുകിയ നിലയില്‍ പൊലീസുകാരന്‍െറ മൃതദേഹം കണ്ടത്തെി

ഷാര്‍ജ: ഷാര്‍ജ പൊലീസിലെ അന്‍ജാദ് വിഭാഗത്തില്‍ സേവനം അനുഷ്ഠിക്കുന്ന 32 വയസുള്ള ഈജിപ്തുകാരന്‍െറ മൃതദേഹം അഴുകിയ നിലയില്‍ കണ്ടത്തെി. ഇയാള്‍ താമസിക്കുന്ന ബുത്തൈനയിലെ മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപ വാസികള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ചൊവ്വാഴ്ച പൊലീസ് സ്ഥലത്തത്തെി മുറിതുറന്നപ്പോഴാണ് മൃതദേഹം കണ്ടത്തെിയത്. സംഭവം പുറത്ത് അറിയുന്നതിന് രണ്ട് ദിവസം മുമ്പ് ഇയാള്‍ ജോലിക്ക് വന്നിരുന്നതായി സ്ഥിരികരിച്ചിട്ടുണ്ട്. മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.