അബൂദബി: അര്‍ബുദം നേരത്തേ കണ്ടത്തെുന്നതിന് പദ്ധതി നടപ്പാക്കുന്നതിനും നഴ്സിങ് മേഖലയിലേക്ക് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കുന്നതിനുമുള്ള പദ്ധതികള്‍ മന്ത്രിസഭാ യോഗം വിലയിരുത്തി. അര്‍ബുദം നേരത്തേ കണ്ടത്തെുന്നതിനായി ഇമാറാത്തികളെ ആരോഗ്യ പരിശോധന നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തിലെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ആവിഷ്കരിച്ചത്.
നഴ്സിങ് മേഖലയിലേക്ക് ഇമാറാത്തികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമിടുന്നത്. യോഗ്യതയുള്ള സ്വദേശി നഴ്സിങ് ജീവനക്കാരെ ആരോഗ്യ മേഖലയിലേക്ക് ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കും. രാജ്യത്തെ ആരോഗ്യ പരിരക്ഷാ സംവിധാനത്തില്‍ ഏറ്റവും സുപ്രധാനമായാണ് നഴ്സിങ് മേഖലയെ കണക്കാക്കുന്നത്.
യുവജന കാര്യ സഹമന്ത്രി മുന്നോട്ടുവെച്ച 100 ഇന പ്രവൃത്തി പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ഓരോ എമിറേറ്റിലും യൂത്ത് കൗണ്‍സില്‍ സ്ഥാപിക്കല്‍ അടക്കമുള്ള പദ്ധതികളാണ് യുവജനകാര്യ മന്ത്രി സമര്‍പ്പിച്ചത്. അബൂദബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അധ്യക്ഷത വഹിച്ചു.
രാജ്യത്തെ വ്യവസായ മേഖലയുടെ വളര്‍ച്ചക്കായി ഇന്‍ഡസ്ട്രിയല്‍ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കാനും തീരുമാനിച്ചു. രാജ്യത്തെ വ്യവസായ മേഖലയുടെ കുതിപ്പിന് ദേശീയ ആസൂത്രണം നിര്‍വഹിക്കുകയാണ് കൗണ്‍സിലിന്‍െറ ചുമതല. സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മില്‍ സഹകരണവും അനുഭവ സമ്പത്ത് പങ്കുവെക്കലും അടക്കം ലക്ഷ്യങ്ങളും കൗണ്‍സിലിനുണ്ട്. യു.എ.ഇയുടെ വികസനത്തിലും വളര്‍ച്ചയിലും വ്യവസായ മേഖല അവിഭാജ്യ ഘടകമാണെന്നും സമ്പദ്വ്യവസ്ഥയുടെ ആധാര ശിലയാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ തുടങ്ങിയവരും മന്ത്രിസഭാ യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.