അബൂദബി: ഇമാറാത്തികള്‍ക്ക് ജോലി ലഭിക്കുന്നതിന് സൈനിക സേവനം പൂര്‍ത്തിയാക്കുന്നത് നിര്‍ബന്ധമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും ജോലിക്ക് കയറുന്നതിന് സൈനിക സേവനം പൂര്‍ത്തിയാക്കുകയോ അപേക്ഷിക്കുകയോ ചെയ്തിരിക്കണമെന്ന് അറബ് ദിനപത്രമായ ഇമാറാത്ത് അല്‍ യൗം റിപ്പോര്‍ട്ട് ചെയ്തു. നാഷനല്‍ സര്‍വീസ് ആന്‍റ് റിസര്‍വ് അതോറിറ്റിയുടെ ആരോഗ്യ കാരണങ്ങളാല്‍ അടക്കം സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കിയവര്‍ക്കും ജോലിക്ക് അപേക്ഷിക്കാം. ചില സ്വദേശികളെ ജോലിക്കെടുക്കുന്നത് ഒഴിവാക്കിയത് സംബന്ധിച്ച ചോദ്യങ്ങളെ തുടര്‍ന്നാണ് രാജ്യം നടപ്പാക്കിയ സൈനിക സേവനം പൂര്‍ത്തിയാക്കുകയോ അപേക്ഷിക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ വ്യക്തമാക്കിയതെന്ന് അറബിക് പത്രം റിപ്പോര്‍ട്ട് ചെയ്തു.
സൈനിക സേവനം പൂര്‍ത്തിയാക്കാത്തവരുടെയും സേവനത്തില്‍ നിന്ന് ഒഴിവാക്കാത്തവരുടെയും അപേക്ഷകള്‍ നിരസിക്കാന്‍ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.