നിരോധിച്ച മൈലാഞ്ചിയുടെ ഉപയോഗം:  ഇരട്ടി പിഴയുമായി അജ്മാന്‍ നഗരസഭ

അജ്മാന്‍: നിരോധിക്കപ്പെട്ട കറുത്ത മൈലാഞ്ചി (ബ്ളാക്ക് ഹെന്ന) ലേഡീസ് ബ്യൂട്ടി പാര്‍ലറുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നത് കണ്ടത്തെിയതിനെ തുടര്‍ന്ന് അജ്മാന്‍ നഗരസഭ പരിശോധന കര്‍ശനമാക്കി. ശരീരത്തിന് ഹാനികരമായതിനാലാണ്  ബ്ളാക്ക് ഹെന്ന ലേഡീസ് ബ്യൂട്ടി പാര്‍ലറുകളില്‍ ഉപയോഗിക്കുന്നത് അധികൃതര്‍ നിരോധിച്ചത്.  
ഇത് ഉപയോഗിച്ചതായി  കണ്ടത്തെിയ പാര്‍ലറുകള്‍ക്ക് പിഴയിട്ടെങ്കിലും വ്യാപകമായി  ഉപയോഗം തുടര്‍ന്നുവെന്ന് നഗരസഭ കണ്ടത്തെി.
ശരീരത്തിന് അലങ്കാരമായി ഉപയോഗിക്കുന്ന മൈലാഞ്ചിയില്‍ രാസവസ്തുക്കളുടെ ചേരുവയുണ്ട്. കൂടുതല്‍ കറുപ്പ് നിറം ലഭിക്കാനാണ് ഇത് ചേര്‍ക്കുന്നത്. കൂടാതെ പ്രത്യേക നിറത്തിലുള്ള പെയിന്‍റ് ചേര്‍ക്കുന്നു. ഇത് ത്വക്കിന് ഹാനികരമാണെന്ന് നേരത്തെ കണ്ടത്തെിയതാണ്.  ശരീരത്തിന് പൊള്ളലേല്‍പിക്കുകയും അലര്‍ജി ഉണ്ടാക്കുകയും ചെയ്യും.
നിരോധിക്കപ്പെട്ട ഈ മൈലാഞ്ചി ഉപയോഗിച്ച ബ്യൂട്ടി പാര്‍ലറുകളുടെ ഉടമകള്‍ക്കെതിരെ നേരത്തെ നടപടിയെടുത്തിട്ടും രഹസ്യമായി ഉപയോഗം തുടരുന്ന ബ്യൂട്ടി പാര്‍ലറുകള്‍ക്ക് നഗരസഭ മുന്നറിയിപ്പ് നല്‍കി. 
കറുത്ത മൈലാഞ്ചി പിടിച്ചെടുക്കാനും മറ്റു നിയമലംഘനങ്ങള്‍ കണ്ടത്തൊനും നഗരസഭയുടെ ഇന്‍സ്പെക്ടര്‍മാര്‍ 24 മണിക്കൂറും റോന്തുചുറ്റുന്നുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.